തീയതി: 06-05-2024 തിങ്കള്‍
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: മേടം
തിഥി: കൃഷ്‌ണ ത്രയോദശി
നക്ഷത്രം: രേവതി
അമൃതകാലം: 01:54 PM മുതല്‍ 03:29 PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50PM വരെ
ദുര്‍മുഹൂര്‍ത്തം: 12:28 PM മുതല്‍ 01:16 PM വരെയും 02:52 PM മുതല്‍ 03:40 PM വരെയും
രാഹുകാലം: 07:38 AM മുതല്‍ 09:12 AM വരെ
സൂര്യോദയം: 06:04 AM
സൂര്യാസ്‌തമയം: 06:37 PM
ചിങ്ങം: ഒരു കൊക്കൂണിൽ എന്നപോലെ ഈ ലോകത്തിന്‍റെ ചാപല്യങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കും. അത് ഫലപ്രാപ്‌തിയിൽ എത്തുകയും ചെയ്യും. മൃദുലവും സുരക്ഷിതവുമായിരിക്കും. ജോലിയിൽ ആവശ്യബോധവും വസ്‌തുനിഷ്‌ഠതയും പ്രകടിപ്പിക്കും. വൈകുന്നേരം കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കുകയും സന്തോഷകരമായ യാത്ര നടത്തുകയോ ചെയ്യും.
കന്നി: മെച്ചപ്പെട്ട ദിനമായിരിക്കും കന്നി രാശിക്കാര്‍ക്ക് ഇന്ന്. എല്ല കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും.
തുലാം: നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവക്കുക. ഉച്ചയ്ക്ക് ശേഷം ജോലിക്ക് അനുകൂലമായ സമയമാണ്. പ്രതീക്ഷിക്കുന്ന രീതിയിൽ ജോലി നടക്കും. ഇതിന്‍റെ ഫലമായി സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനിയോഗിക്കുക.
വൃശ്ചികം: മാധ്യമ ശ്രദ്ധനേടാൻ വ്യത്യസ്‌തമായ ഒരു കഴിവുണ്ട് നിങ്ങള്‍ക്ക്. സമൂഹം നിങ്ങളുടെ കഴിവുകളെ പുകഴ്ത്തും. എന്നിരുന്നാലും, ഇന്ന് വേണ്ടത് ലഭിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. ജീവിതപങ്കാളി മുമ്പത്തേക്കാൾ സ്നേഹം പ്രകടിപ്പിക്കും.
ധനു: ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഉച്ചയ്ക്ക് ശേഷം പണസംബന്ധമായ കാര്യങ്ങളിൽ സമ്മര്‍ദം നേരിട്ടേക്കാം. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അവരുടെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് എല്ലാകാര്യങ്ങളും കൃത്യമായി ചെയ്യുക. വളരെ നല്ലരീതിയില്‍ ഈ ദിവസം അവസാനിപ്പിക്കുക.
മകരം: ജോലിക്ക് മുൻഗണന നല്‍കുന്നതിന്‍റെ പേരിൽ ജീവിതപങ്കാളിയുമായി തര്‍ക്കത്തിന് സാധ്യത. ജീവിതപങ്കാളിയുമായി വിരുന്നുസല്‍ക്കാരത്തിൽ ഏര്‍പ്പെടാൻ അവസരം ലഭിക്കും. അത് അവരിൽ സന്തോഷം ഉണ്ടാക്കും.
കുംഭം: പഴയ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ ശ്രമിക്കും. ജോലി സ്ഥലത്ത് പബ്ലിക് റിലേഷൻ വൈദഗ്ദ്ധ്യങ്ങൾ പെട്ടെന്ന് മെച്ചപ്പെടുത്തും. ശത്രുക്കൾ പോലും നിങ്ങളെ അംഗീകരിക്കും. അതുകൊണ്ട് തന്നെ ഇന്ന് നിങ്ങള്‍ക്ക് വളരെ മികച്ച ഒരു ദിവസമായിരിക്കും.
മീനം: സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടായിരിക്കും ദിവസം ആരംഭിക്കുന്നത്. നിങ്ങള്‍ ഇന്ന് ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടുകയും പ്രശ്‌നങ്ങളെല്ലാം നിഷ്പ്രയാസം തരണം ചെയ്യുകയും ചെയ്യും. പ്രശ്‌നങ്ങൾക്ക് സുവ്യക്തമായ പരിഹാരം കാണാൻ സാധിക്കുകയും അത് പ്രാവർത്തികമാക്കാൻ തുടങ്ങുകയും ചെയ്യും. നല്ലതുപോലെ ചിന്തിച്ചും സൂക്ഷിച്ചും വേണം പുതിയ കാര്യങ്ങൾ തുടങ്ങുവാൻ.
മേടം: വികാരങ്ങൾ തടസം സൃഷ്‌ടിക്കും. കാര്യങ്ങൾ തെറ്റായി പോകുമ്പോൾ അസ്വസ്ഥനാകും. എന്നിരുന്നാലും മേശപ്പുറത്തിരിക്കുന്ന ഭക്ഷണം പോലെയും അലമാരിയിലിരിക്കുന്ന വസ്ത്രങ്ങൾ പോലെയും കാര്യങ്ങളുടെ നല്ല വശം മാത്രം കാണുകയും ദൈവത്തിന് നല്ല ജീവിതം തന്നതിൽ നന്ദിപറയുകയും ചെയ്യും.
ഇടവം: കുടുംബത്തെക്കുറിച്ചോ കുട്ടികളേയോ പറ്റിയുള്ള ചില നല്ല വാർത്തകൾ നിങ്ങളെ സന്തുഷ്‌ടനാക്കാൻ സാധ്യതയുണ്ട്. ഏറ്റവും മനോഹരമായ ഒരു കാര്യം എന്നത് ബാല്യകാല സുഹൃത്തുക്കളെ കണ്ടെത്തുകയും നഷ്‌ടപ്പെട്ടുപോയ സ്‌കൂൾ ദിനങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്നതാണ്. ബിസിനസ് ചെയ്യുന്ന ആളുകൾ നിക്ഷേപങ്ങൾ ശരിയായ സ്ഥലത്ത് ഉണ്ടെന്നുറപ്പാക്കുക. നിയമ-കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗരൂകരായിരിക്കുക.
മിഥുനം: അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങൾ നന്നായി പരിശോധിച്ചതിന് ശേഷം മാത്രമേ ഇന്ന് തീരുമാനങ്ങൾ എടുക്കാവൂ. അത് മറ്റ് എല്ലാകാര്യങ്ങൾ പോലെയും കരുതലോടെ വേണം. ഇന്ന്, കാര്യങ്ങൾ സാധാരണ പോലെ കൈകാര്യം ചെയ്യും. വൈകുന്നേരമാകുമ്പോഴേക്കും താത്പര്യങ്ങൾ കൊണ്ട് തന്നെ ബുദ്ധിമുട്ടും. മറ്റുള്ളവരുടെ കാര്യങ്ങൾ ഓർത്ത് ബുദ്ധിമുട്ടാതെ ആദ്യം സ്വന്തം താത്പര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക.
കര്‍ക്കടകം: ശുഭകരമായ ഒരു ജോലി തുടങ്ങും. ഉല്ലാസാഘോഷത്തിന് പുറപ്പെടും മുൻപ് നിങ്ങൾ കഠിനജോലി തീർക്കേണ്ടതാണ്. വൈകുന്നേരം പ്രിയപ്പെട്ടവരുമൊത്ത് സമയം ചെലവഴിക്കും. ഇത് നിങ്ങളില്‍ ഒരുപാട് സന്തോഷം നിറയ്ക്കും.