ഷിംല (ഹിമാചല്‍ പ്രദേശ്) : കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റവും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും തുടരുന്നതിനിടെ ഹിമാചലില്‍ വീണ്ടും നാടകീയ നീക്കം (BJP MLAs suspended). 14 ബിജെപി എംഎല്‍എമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തു. ബിജെപിയുടെ മുതിര്‍ന്ന നേതാവും ഹിമാചല്‍ പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ അടക്കമുള്ള എംഎല്‍എമാര്‍ക്കെതിരെയാണ് നടപടി.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റം നടക്കുകയും ബിജെപി വിജയിക്കുകയും ചെയ്‌തതിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു (Himachal Pradesh Political crisis). ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി. ഇന്ന് രാവിലെ വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടി ജയറാം താക്കൂറിന്‍റെ നേതൃത്വത്തില്‍ ബിജെപി സംഘം ഗവര്‍ണറെ കണ്ടിരുന്നു.