കൊൽക്കത്ത : ഹിജാബ് ധരിച്ചുകൊണ്ട് ക്ലാസിലെത്തുന്നത് വിലക്കിയ സ്വകാര്യ ലോ കോളജില്‍ ജോലി തുടരാൻ താത്‌പര്യമില്ലെന്ന് അധ്യാപിക. എന്നാൽ ദുപ്പട്ട ധരിച്ചുകൊണ്ട് കോളജിൽ വരാമെന്ന് അധികൃതർ പറഞ്ഞിരുന്നു. ഇത് നിരസിച്ച അധ്യാപിക തനിക്ക് ഇനി ജോലിയിൽ തുടരാൻ താത്‌പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
ജോലിയിൽ തുടരാൻ താത്‌പര്യമില്ലെന്ന് അധ്യാപികയായ സഞ്ജിദ ഖാദർ ഇ-മെയിലിലൂടെയാണ് കോളജ് അധികൃതരെ അറിയിച്ചത്. അധ്യാപികയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് കോളജ് മറുപടി പറഞ്ഞു. ടോളിഗഞ്ചിലെ എൽജെഡി ലോ കോളജ് മാനേജ്‌മെൻ്റ് ജൂൺ 10-നാണ് സഞ്ജിദ ഖാദറിന് മെയിൽ അയയ്ക്കുന്നത്.
ക്ലാസിൽ ശിരോവസ്ത്രമായി ദുപ്പട്ട ഉപയോഗിക്കാമെന്നും ഹിജാബ് ഉപയോഗിക്കാൻ പാടില്ലെന്നും ഇ-മെയിലില്‍ പറഞ്ഞിരുന്നു. എന്നാൽ സഞ്ജിദ കോളജ് അധികൃതരുടെ മെയിലിന് മറുപടിയായി തനിക്ക് തുടരാൻ താത്‌പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. റംസാൻ മാസം (ഏപ്രിൽ) മുതല്‍ തന്നെ അധ്യാപിക ഹിജാബ് ധരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്‌ച മുതലാണ് പ്രശ്‌നം രൂക്ഷമായത്.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക്; ജി7 ഉച്ചകോടിയില്‍ പങ്കെടുക്കും