ന്യൂഡല്‍ഹി: ശക്തമായ മഴയില്‍ വെള്ളക്കെട്ടുണ്ടായ ഡല്‍ഹിയില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ജിടികെ ഡിപ്പോയ്‌ക്ക് സമീപമുള്ള റോഡില്‍ അപകടകരമായ നിലയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. നിരവധി വാഹനങ്ങളാണ് റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയത്.
തലസ്ഥാനത്ത് 23 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77.1 മില്ലിമീറ്റര്‍ മഴയാണ് തലസ്ഥാനത്ത് ലഭിച്ചിട്ടുള്ളത്.
ലോധി ഒബ്‌സര്‍വേറ്ററിയില്‍ 92.2 മില്ലിമീറ്റര്‍ മഴയും റിഡ്‌ജില്‍ 18.2 മില്ലിമീറ്ററും അയനഗറില്‍ 62.4 മില്ലിമീറ്ററും മഴയുമാണ് ലഭിച്ചത്. വരും ദിവസങ്ങളിലും പകല്‍ സമയത്ത് മിതമായ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു.
Also Read: ഗുജറാത്തില്‍ മഴക്കെടുതി രൂക്ഷം; 28 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, മഴ തുടരുമെന്ന് മുന്നറിയിപ്പ്.