ഡൽഹി: കുപ്രസിദ്ധ ഹാഷിം ബാബ സംഘത്തിലെ ഗുണ്ടകൾ പൊലീസിന്‍റെ പിടിയിൽ. 3 പേരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ 1.30 മണിയോടെയാണ് പൊലീസും ഗുണ്ടകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഗോകുൽപുരി മെട്രോ സ്‌റ്റേഷനു സമീപത്ത് വച്ചുണ്ടായ വെടിവെപ്പിൽ പ്രതികൾക്കും 2 പൊലീസുകാർക്കും പരിക്കേറ്റു.
അലി, ആസിഫ്, അൽസെജൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പ് സീലംപൂരിൽ വച്ച് ഒരു വെടിവയ്പ്പ് നടന്നിരുന്നു. വെടിവയ്പ്പ് അർബാസ് എന്നയാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. എന്നാൽ വെടിവയ്പ്പ് ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.
സംഭവത്തിൽ കൊലപാതകം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് നോർത്ത് ഈസ്റ്റ് ഡിസിപി ജോയ് ടിർക്കി പറഞ്ഞു. അതേസമയം വെടിവയ്പ്പ് നടത്തിയ സംഘത്തിൽ ഉൾപ്പെട്ട പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഞങ്ങളുടെ പ്രത്യേക ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ഇരുഭാഗങ്ങളിൽ നിന്നും നിരവധി തവണ ഗുണ്ടാസംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളുടെ കാലിൽ വെടിയേൽക്കുകയും ചെയ്‌തു. അവരെ തടയാൻ ശ്രമിച്ച പൊലീസിന് നേരെയും പ്രതികൾ വെടിയുതിർത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.