ETV Bharat / bharat

ഡല്‍ഹിയില്‍ വെടിയുതിര്‍ത്ത് അജ്ഞാത സംഘം; ജിം ഉടമ കൊല്ലപ്പെട്ടു - Gym Owner Shot Dead in South Delhi - GYM OWNER SHOT DEAD IN SOUTH DELHI

ബൈക്കിലെത്തിയ രണ്ട് പേര്‍ ജിം ഉടമയായ നാദിർഷയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

GYM OWNER SHOT DEAD DELHI  DELHI GANG WARS  ഡല്‍ഹി ജിം ഉടമയ്ക്ക് വെടിയേറ്റു  ഡല്‍ഹിയില്‍ വെടിവയ്‌പ്പ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 13, 2024, 11:37 AM IST

ന്യൂഡൽഹി: തെക്കന്‍ ഡല്‍ഹിയില്‍ ജിം ഉടമയെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. നാദിര്‍ഷ (35) എന്നയാളാണ് മരിച്ചത്. ഗ്രേറ്റർ കൈലാഷ് ഏരിയയിൽ ഇന്നലെ (സെപ്‌റ്റംബര്‍ 13) രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ നാദിർഷയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവയ്‌പ്പില്‍ പരിക്കേറ്റ നാദിര്‍ഷായെ മാക്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞു. സുഹൃത്തുക്കൾ ചേര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റ് പ്രൊജക്‌ടൈലുകളും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വെടിയുതിര്‍ത്തവരെപ്പറ്റി നിലവില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. സാധ്യമായ എല്ലാ വഴികളിലൂടെയും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഗുണ്ട സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അനുമാനിക്കുന്നു.

Also Read: പ്രതിശ്രുത വധുവിനെയും പിതാവിനെയും സഹോദരനെയും വെടിവച്ചുകൊന്നു; സംഭവം പഞ്ചാബിലെ ഫിറോസ്‌പൂരില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.