ETV Bharat / bharat

പതഞ്‌ജലി വ്യാജ പരസ്യം; സർക്കാർ കണ്ണടച്ചിരിക്കുകയാണ്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

വിവിധ രോഗങ്ങൾ ഭേദമാക്കുമെന്നും തടയുമെന്നും തെറ്റി ധരിപ്പിക്കുന്ന പതഞ്ജലിയുടെ പരസ്യചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ നടപടിയെടുക്കാത്തതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

author img

By ETV Bharat Kerala Team

Published : Feb 27, 2024, 5:11 PM IST

Supreme Court  Patanjali  കേന്ദ്ര സർക്കാർ  പതഞ്ജലിയുടെ പരസ്യ ചിത്രങ്ങൾ  Indian Medical Association
The Supreme Court on Tuesday pulled up Centre for its inaction against Patanjali's

ഡൽഹി: പതഞ്‌ജലി ബ്രാന്ഡിന്‍റിന്‍റെ വ്യാജ പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി (Country Being Taken For Ride, Govt's Eyes Closed: SC On 'Misleading' Patanjali Ads). വിവിധ രോഗങ്ങൾ ഭേതമാക്കുമെന്നും തടയുമെന്നും തെറ്റി ധരിപ്പിക്കുന്ന പതഞ്ജലിയുടെ പരസ്യചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് നേരത്തെ കോടതി വിലക്കിയിരുന്നു.

ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള തുടങ്ങിയവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിമർശനം. രാജ്യത്തെ മുഴുവൻ ഒരു സവാരിക്ക് കൊണ്ടുപോകുകയാണ്. നിങ്ങൾ രണ്ടു വർഷം കാത്തിരിക്കൂ. 2022 ലാണ് ഹർജി സമർപ്പിച്ചത് അതും ഡ്രഗ്‌സ് ആക്‌ട് ഇത് നിരോധിച്ചെന്ന് പറഞ്ഞതിന് ശേഷം - കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഭിപാഷകനോട് ബെഞ്ച് പറഞ്ഞു.

ജസ്റ്റിസ് അമാനുള്ളയും പതഞ്ജലിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ കേന്ദ്ര സർക്കാരിനോടുള്ള അതൃപ്‌തി അറിയിച്ചു. പതഞ്‌ജലി വിഷയത്തിൽ കേന്ദ്രം കണ്ണടച്ചിരിക്കുകയാണെന്നും ബെഞ്ച് വാക്കാൽ വിമർശിച്ചു. അതേസമയം പതഞ്ജലിയുടെ പരസ്യത്തിനെതിരെ സംസ്ഥാനം നടപെടിയെടുക്കണം എന്നാണ് കേന്ദ്ര സർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജ് വാദിച്ചത്.

പരസ്യത്തിൽ അഭിനയിച്ച ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്‌ണൻ തുടങ്ങിയവരെ കേസിൽ കക്ഷിചേർക്കുമെന്നും അമാനുള്ള അറിയിച്ചു. സംഭവത്തിൽ ബാബാ രാംദേവിന് ആശങ്കയുണ്ടെന്നും അദ്ദേഹം ഒരു സന്ന്യാസിയാണെന്നും പതഞ്ജലിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എന്നാൽ അത് കോടതിയെ അലട്ടുന്ന കാര്യമില്ലെന്നാണ് ബെഞ്ച് നൽകിയ മറുപടി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. അലോപ്പതി ചികിത്സയെ അപകീർത്തിപ്പെടുത്തിയതിനാണ് ബാബ രാംദേവ്, പതഞ്ജലി ആയുർവേദ് എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹർജി സമർപ്പിച്ചത്.

പതഞ്ജലിയുടെ വ്യാജ പരസ്യങ്ങൾക്കെതിരെ സുപ്രീം കോടതി നേരത്തെ തന്നെ മുന്നറിയിപ് നൽകിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ച പതഞ്ജലിയ്ക്ക് 2023 നവംബറിലായിരുന്നു സുപ്രീം കോടതിയുടെ മുന്നറിയിപ്പ് ലഭിച്ചത്. എന്നാൽ ഉത്തരവ് ലഭിച്ചതിനു ശേഷവും പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പതഞ്ജലിയ്ക്ക് ധൈര്യം ഉണ്ടായിരുന്നെന്ന് അമാനുള്ള പറഞ്ഞു. ഇത് കോടതിയെ പ്രലോഭിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും വാദം കേൾക്കുന്നതിനായി കേസ് അടുത്ത മാസം 19 ലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.