ETV Bharat / bharat

അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി എക്‌സ് - കർഷക സമരം

കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എലോൺ മസ്‌കിൻ്റെ എക്‌സ്

Elon Musk  social media platform X  കേന്ദ്ര സർക്കാർ  കർഷക സമരം  Executive Orders To Block Accounts
അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി എക്‌സ്
author img

By ETV Bharat Kerala Team

Published : Feb 22, 2024, 4:14 PM IST

ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി എലോൺ മസ്‌കിൻ്റെ എക്‌സ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കുമെതിരെ നടപടിയെടുക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതായാണ് വെളിപ്പെടുത്തൽ. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരം ഇന്ത്യയിൽ മാത്രം ഈ അക്കൗണ്ടുകളും പോസ്റ്റുകളും തടഞ്ഞുവയ്ക്കുമെന്നും എക്‌സ് അറിയിച്ചു.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ കേന്ദ്ര സർക്കാരിന്‍റെ ഈ നടപടിയോട് വിയോജിക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം ഈ പോസ്റ്റുകൾക്കും ബാധകമാണെന്നും എക്‌സ് വ്യക്തമാക്കുന്നു. എന്നാൽ എക്‌സിന്‍റെ വെളിപ്പെടുത്തലിൽ കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കർഷക സമരവുമായി ബന്ധപ്പെട്ട 177 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു.

" കേന്ദ്രത്തിന്‍റെ ഉത്തരവ് പ്രകാരം ഈ അക്കൗണ്ടുകളും പോസ്റ്റുകളും ഇന്ത്യയിൽ മാത്രം വിലക്കും. എന്നാൽ ഇത്തരം പ്രവർത്തനങ്ങളോട് ഞങ്ങൾ വിയോജിക്കുന്നു, ഈ പോസ്റ്റുകൾക്കും അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണ്" - എക്സിന്‍റെ പോസ്റ്റിൽ പറയുന്നു.

സർക്കാർ ഉത്തരവിനെതിരെ ഒരു ഹർജി നൽകിയിട്ടുണ്ടെന്നും എക്‌സ് അറിയിച്ചു. വിലക്കേർപ്പെടുത്തിയ അക്കൗണ്ട് ഉടമകളെ ഞങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായി ഈ വിവരം അറിയിച്ചിട്ടുണ്ട്. നിയമപരമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സർക്കാരിന്‍റെ ഉത്തരവ് പ്രസിദ്ധീകരിക്കാൻ സാധിക്കില്ല. എന്നാൽ സുതാര്യത വരുത്തുന്നതിനായി ഇവ പരസ്യപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു - എക്‌സ് പോസ്റ്റ് ചെയ്‌ത കുറിപ്പിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.