ETV Bharat / bharat

ബംഗാളില്‍ വീണ്ടും ചരക്ക് ട്രെയിൻ പാളം തെറ്റി; ആശങ്ക അറിയിച്ച് മമത ബാനര്‍ജി - Goods Train Derails In West Bengal

ബംഗാളില്‍ വീണ്ടും ഗുഡ്‌സ് ട്രെയിനിന്‍റെ പാളം തെറ്റി. സംഭവം നടന്നത് ഇന്ന് (ജൂലൈ 31) ഉച്ചയോടെ. തുടര്‍ച്ചയായി അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി.

GOODS TRAIN DERAILS IN RANGAPANI  ബംഗാളില്‍ ചരക്ക് ട്രെയിൻ പാളംതെറ്റി  MAMATA BANERJEE  INDIAN RAILWAY NEWS
Representational Picture (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 31, 2024, 8:05 PM IST

കൊല്‍ക്കത്ത : ബംഗാളിലെ രംഗപാണിയില്‍ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. ഇന്ന് (ജൂലൈ 31) ഉച്ചയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

ഒരേ സ്ഥലത്ത് തുടര്‍ച്ചയായി രണ്ട് ട്രെയിൻ അപകടമുണ്ടായതില്‍ മമത ബാനര്‍ജി ആശങ്ക പ്രകടിപ്പിച്ചു. 'ഇന്ന് രംഗപാണിയിൽ മറ്റൊരു റെയിൽ അപകടമുണ്ടായി. ആറാഴ്‌ച മുമ്പ് ഏറ്റവും ദാരുണമായ ഒരു അപകടം നടന്ന വടക്കൻ ബംഗാളിലെ പ്രദേശമാണിത്! എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ വളരെ ആശങ്കാകുലരാണ്!!' -എന്നാണ് എക്‌സിലൂടെ മമത ബാനര്‍ജി പറഞ്ഞത്. ജൂൺ 17ന് ഗുഡ്‌സ് ട്രെയിനും കാഞ്ചൻജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചിരുന്നു.

ചരക്ക് ട്രെയിൻ രംഗപാണിയിൽ നിന്ന് തിരിഞ്ഞ് റിഫൈനറിയിലേക്ക് പോകുംവഴി നടുവിലുള്ള രണ്ട് കമ്പാർട്ടുമെൻ്റുകളുടെ പാളം തെറ്റുകയായിരുന്നു. ഉടന്‍ തന്നെ റിക്കവറി എഞ്ചിനുകളും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റെയിൽവേയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍.

Also Read: ജാർഖണ്ഡ്-മുംബൈ ട്രെയിന്‍ പാളം തെറ്റി; 2 മരണം, 20 പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.