ETV Bharat / bharat

98 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ വിമാനത്താവളത്തില്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 98.40 ലക്ഷം വിലമതിക്കുന്ന 1,567 ഗ്രാം സ്വര്‍ണവുമായി വീരേന്ദ്ര കുമാര്‍ പിടിയിലായത്. സ്വര്‍ണം ട്രൗസറിന്‍റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

varanasi  Gold smuggling  airport  സ്വര്‍ണം പിടികൂടി  ലാല്‍ബഹദൂര്‍ ശാസ്ത്രി വിമാനത്താവളം
Gold
author img

By ETV Bharat Kerala Team

Published : Feb 14, 2024, 5:51 PM IST

വാരണാസി(ഉത്തര്‍പ്രദേശ്): ലാല്‍ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 98.40 ലക്ഷം വിലമതിക്കുന്ന 1,567 ഗ്രാം സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍. വീരേന്ദ്ര കുമാര്‍ എന്നയാളാണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്നും കടത്തുകയായിരുന്ന സ്വര്‍ണം ട്രൗസറിന്‍റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

യാത്രക്കാരെ പരിശോധിക്കുന്നതിനിടെ പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ മാറ്റി നിര്‍ത്തി വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഡിസംബറില്‍ സമാന സംഭവത്തില്‍ മറ്റൊരാളെയും ലാല്‍ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടിയിരുന്നു. രത്നേഷ് എന്നയാളെയാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും കടത്തുകയായിരുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ക്യാപ്സൂള്‍ രൂപത്തിലാക്കിയ മൂന്ന് പൊതികളാണ് ഇയാളില്‍ നിന്നും കസ്റ്റംസ് കണ്ടെടുത്തത്. കുറ്റം സമ്മതിച്ച പ്രതിയെ വിചാരണയ്ക്ക് ശേഷം ജയിലലടച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.