ETV Bharat / bharat

കാമുകനുമായുള്ള ബന്ധം എതിർത്തു; പിതാവിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി പെൺകുട്ടി - Girl And Her Partner Killed Father - GIRL AND HER PARTNER KILLED FATHER

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയും കാമുകനും ചേർന്ന് ഭക്ഷണത്തിൽ ലഹരി കലർത്തിയശേഷം പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന്‌ പൊലീസ്

GIRL SLITS FATHERS THROAT  LOVE AFFAIR MURDER  MURDER CASE  പിതാവിനെ കഴുത്തറുത്ത്‌ കൊന്നു
GIRL AND HER PARTNER KILLED FATHER (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 21, 2024, 10:11 PM IST

കനൗജ് (ഉത്തർപ്രദേശ്‌): പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയും കാമുകനും ചേർന്നാണ്‌ പിതാവ് അജയ് പാലിനെ കൊലപ്പെടുത്തിയത്‌. കനൗജ്, ചിബ്രമാവുവിലെ കർമുല്ലപൂർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി സഹോദരനെയും കൊല്ലാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ്‌ സംഭവം. ഉറങ്ങി കിടക്കവെയാണ്‌ ഇരുവരും ചേര്‍ന്ന്‌ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്‌. സഹോദരന്‍ സിദ്ധാർത്ഥിനെയും കൊല്ലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് ഉണർന്നതിനാല്‍ ബഹളം വെയ്‌ക്കുകയും അയൽക്കാര്‍ ഓടികൂടുകയും ചെയ്‌തു. ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തനിക്കും കാമുകനും ഇടയിൽ പിതാവ് തടസമായതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയായ കൗമാരക്കാരി സമ്മതിച്ചു. കൊല്ലപ്പെട്ട അജയ് പാലിന് ലഹരി കലർത്തിയ ഭക്ഷണം നൽകിയതായും ആരോപണമുണ്ട്. ഇരുവരെയും പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.

കൊലപാതകത്തിന്‍റെ കൃത്യമായ കാരണം പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ സുഹൃത്തിന്‍റെ ഉപദേശപ്രകാരമാണ് കുട്ടി പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

Also Read: മസ്‌ജിദ് പരിസരത്ത് പെൺകുട്ടിയുടെ മൃതദേഹം; മുഖം കല്ലുകൊണ്ട് വികൃതമാക്കിയ നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.