ETV Bharat / bharat

ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു - General Upendra Dwivedi

author img

By ETV Bharat Kerala Team

Published : Jun 30, 2024, 3:58 PM IST

ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. ജനറൽ മനോജ് പാണ്ഡെയുടെ പിന്‍ഗാമിയായാണ് ഉപേന്ദ്ര ദ്വിവേദി എത്തുന്നത്.

GENERAL UPENDRA DWIVEDI  ഇന്ത്യൻ കരസേനയുടെ പുതിയ മേധാവി  NEW ARMY CHIEF APPOINTED  ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി
General Upendra Dwivedi (ETV Bharat)

ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ന് ചുമതലയേറ്റു. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് 30-ാമത് മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. ചൈനയുടെയും പാക്കിസ്ഥാന്‍റെയും അതിർത്തികളിൽ ഒരുപാട് കാലത്തെ പ്രവർത്തന പരിചയമുള്ള ജനറൽ ദ്വിവേദി കരസേനയുടെ ഉപമേധാവിയായായി സേവനമനുഷ്‌ഠിക്കുകയായിരുന്നു.

ഫെബ്രുവരി 19 ന് ആർമി സ്‌റ്റാഫ് വൈസ് ചീഫ് ആയി ചുമതലയേൽക്കുന്നതിന് മുമ്പ്, ജനറൽ ദ്വിവേദി 2022-2024 വരെ നോർത്തേൺ കമാൻഡിന്‍റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി സേവനമനുഷ്‌ഠിച്ചു. ചൈനയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിൽ ഉൾപ്പെടെ വിവിധ സുരക്ഷാ വെല്ലുവിളികൾ ഇന്ത്യ അഭിമുഖീകരിക്കുന്ന സമയത്താണ് അദ്ദേഹം 1.3 ദശലക്ഷം വരുന്ന സൈന്യത്തിന്‍റെ ചുമതല ഏറ്റെടുത്തത്.

കരസേനാ മേധാവി എന്ന നിലയിൽ, തിയേറ്റർ കമാൻഡുകൾ പുറത്തിറക്കാനുള്ള കേന്ദ്രത്തിന്‍റെ അഭിലാഷ പദ്ധതിയിൽ നാവികസേനയുമായും ഇന്ത്യൻ വ്യോമസേനയുമായും അദ്ദേഹം ഏകോപിപ്പിക്കേണ്ടതുണ്ട്. രേവയിലെ സൈനിക് സ്‌കൂളിലെ പൂർവ്വ വിദ്യാർഥിയായ ജനറൽ ദ്വിവേദി 1984 ഡിസംബർ 15-ന് ഇന്ത്യൻ ആർമിയുടെ 18 ജമ്മു കശ്‌മീർ റൈഫിൾസിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹം യൂണിറ്റിന്‍റെ കമാൻഡറായി.

40 വർഷത്തോളം നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്‍റെ ദീർഘവും വിശിഷ്‌ടവുമായ കരിയറിൽ, വിവിധ കമാൻഡുകളിലും സ്‌റ്റാഫ്, ഇൻസ്‌ട്രക്ഷണൽ, വിദേശ നിയമനങ്ങളിലും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കമാൻഡ് ഓഫ് റെജിമെന്‍റ് (18 ജമ്മു കശ്‌മീർ റൈഫിൾസ്), ബ്രിഗേഡ് (26 സെക്‌ടർ അസം റൈഫിൾസ്), ഇൻസ്പെക്‌ടർ ജനറൽ, അസം റൈഫിൾസ് (ഈസ്റ്റ്), 9 കോർപ്സ് എന്നിവയാണ് ജനറൽ ദ്വിവേദിയുടെ കമാൻഡ് നിയമനങ്ങൾ.

പരം വിശിഷ്‌ഠ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, മൂന്ന് GOC-in-C കമൻഡേഷൻ കാർഡുകൾ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വടക്കൻ ആർമി കമാൻഡർ എന്ന നിലയിൽ ജനറൽ ദ്വിവേദി വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ സുസ്ഥിര പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനും നടത്തിപ്പിനുമുള്ള തന്ത്രപരമായ മാർഗനിർദേശവും പ്രവർത്തന മേൽനോട്ടവും നൽകിയിരുന്നു.

ഈ കാലയളവിൽ, അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിനായി ചൈനയുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ അദ്ദേഹം സജീവമായി ഇടപെട്ടു. ഇന്ത്യൻ ആർമിയുടെ ഏറ്റവും വലിയ ആർമി കമാൻഡിന്‍റെ നവീകരണത്തിലും സജ്ജീകരണത്തിലും അദ്ദേഹം ഏർപ്പെട്ടിരുന്നു.

Also Read :കരസേന, നാവികസേന തലപ്പത്തുള്ളത് സഹപാഠികൾ; രേവയിലെ സൈനീക സ്‌കൂളിന് ഇത് അഭിമാന നേട്ടം - Command of Army and Navy India

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.