ETV Bharat / bharat

സ്‌പാനിഷ് വനിതയെ പീഡിപ്പിച്ചവര്‍ അറസ്‌റ്റില്‍; അതിജീവിതയ്ക്ക് പിന്തുണ നല്‍കിയതിന് നന്ദി പറഞ്ഞ് സ്‌പാനിഷ് നയതന്ത്രകാര്യാലയം - സ്‌പാനിഷ് യുവതി

സ്‌പാനിഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തില്‍ കുറ്റവാളികളെ പിടികൂടാനും അതിക്രമത്തിന് ഇരയായ വനിതയ്ക്ക് സഹായങ്ങള്‍ നല്‍കാനും ഇന്ത്യന്‍ അധികൃതരില്‍ നിന്നുണ്ടായ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ സ്‌പെയിന്‍ സ്ഥാനപതി കാര്യാലയം.

Gang rape case  Spanish Embassy  violence against women  സ്‌പാനിഷ് യുവതി  കൂട്ടബലാത്സംഗം
"Thank you all for your support": Spanish Embassy after 3 arrested in gang-rape case
author img

By ANI

Published : Mar 3, 2024, 8:20 PM IST

ന്യൂഡല്‍ഹി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വിദേശസഞ്ചാരത്തിനിറങ്ങിയ സ്പാനിഷ് വനിതയെ ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ ഇന്ത്യന്‍ അധികൃതര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യയിലെ സ്‌പാനിഷ് സ്ഥാനപതി കാര്യാലയം. എക്‌സിലെ കുറിപ്പിലൂടെയാണ് ഇന്ത്യയ്ക്ക് ഇവര്‍ നന്ദി അറിയിച്ചത്(Gang rape case).

ലോകത്ത് എവിടെ ആയാലും സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കപ്പെടേണ്ടത് തന്നെയാണ്. അതിനായി നാം ഒന്നിച്ച് നില്‍ക്കണമെന്നും സ്‌പാനിഷ് സ്ഥാനപതി കാര്യാലയം എക്‌സില്‍ കുറിച്ചു(Spanish Embassy).

ഝാര്‍ഖണ്ഡിലെ ദുംകയില്‍ വച്ചാണ് സ്‌പാനിഷ് യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. ദേശീയ വനിത കമ്മീഷന്‍ സംഭവത്തെ അപലപിച്ചു. അന്വേഷണം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ട് അവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. പത്തോളം പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. മൂന്ന് പേരെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാന ഡിജിപിക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ കത്ത് അയച്ചു(violence against women). സംഭവത്തിന്‍റെ ഗൗരവം പരിഗണിച്ച് കമ്മീഷനംഗം മമതകുമാരി സ്ഥലം സന്ദര്‍ശിച്ച് സ്‌പാനിഷ് വനിതയില്‍ നിന്ന് വിവരങ്ങള്‍ തേടും.

പൊലീസ് നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായി ദുംക എസ്‌പി പിതംബര്‍ സിങ് ഖേര്‍വാര്‍ പറഞ്ഞു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സ്‌പാനിഷ് ദമ്പതിമാര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും അവര്‍ എവിടെയൊക്കെ തങ്ങുമെന്നതിനെക്കുറിച്ചും അധികൃതര്‍ക്ക് വിവരമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഫുലോ ഝാനോ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അനുകുരന്‍ പുര്‍തി പറഞ്ഞു.

അവര്‍ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുറമെ മുറിവുകള്‍ ദൃശ്യമാണ്. ആന്തരിക പരിക്കുകളും മറ്റും പരിശോധിക്കേണ്ടതുണ്ട്. വൈദ്യപരിശോധന തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട വനിത അപകടനില തരണം ചെയ്‌തു.

Also Read: സ്‌പാനിഷ് യുവതിയെ ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗം ചെയ്‌തു, മൂന്ന് പേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.