ETV Bharat / bharat

ജ്യോതിയെന്ന് പരിചയപ്പെടുത്തി, ഓഹരി വിപണിയില്‍ നിന്ന് ലാഭം വാഗ്‌ദാനം ചെയ്‌തു ; തട്ടിയത് രണ്ട് കോടിയോളം രൂപ

Hyderabad Cyber Crime : ഓഹരി വിപണിയില്‍ നിക്ഷേപിക്കാമെന്ന പേരില്‍ സൈബര്‍ ക്രിമിനലുകള്‍ തട്ടിയെടുത്തത് രണ്ടുകോടിയോളം രൂപ

robbery  stock market  thief  hyderabad  ഹൈദരാബാദ്
ഓഹരി വിപണിയുടെ പേരില്‍ തട്ടിപ്പ്
author img

By ETV Bharat Kerala Team

Published : Jan 24, 2024, 2:04 PM IST

ഹൈദരാബാദ് : ഓഹരി വിപണിയില്‍ നിക്ഷേപിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് സ്വകാര്യ കമ്പനിയുടെ റീജ്യണല്‍ മാനേജരില്‍ നിന്ന് സൈബര്‍ ക്രിമിനലുകള്‍ തട്ടിയെടുത്തത് 1.84 കോടി രൂപ. പെറ്റ്ബഷീറാബാദ് സ്വദേശിയും സ്വകാര്യ കമ്പനിയിലെ റീജ്യണല്‍ മാനേജരുമായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഐപിഒ വഴി ലഭിക്കുന്ന ഷെയറുകളെക്കുറിച്ചുള്ള വിവരങ്ങൾ പതിവായി നൽകുമെന്നും 14 ദിവസത്തിനുള്ളിൽ നിക്ഷേപിച്ച പണവും ലാഭവിഹിതവും അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും തട്ടിപ്പുകാര്‍ ഇവരെ വിശ്വസിപ്പിച്ചിരുന്നു.

എന്നാല്‍ താന്‍ പറ്റിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ യുവതി ചൊവ്വാഴ്‌ച സൈബരാബാദ് സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ജനുവരി രണ്ടിനാണ് ഇവര്‍ക്ക് ജ്യോതി എന്ന യുവതി വാട്‌സ്ആപ്പിൽ സന്ദേശം അയയ്‌ക്കുന്നത്. ഓഹരി വിപണിയിൽ ഐപിഒയ്‌ക്കായി ഇട്ടിരിക്കുന്ന ഷെയറുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാമെന്നും ഇവ വാങ്ങി ലാഭം നേടാമെന്നും ജ്യോതി എന്ന് പരിചയപ്പെടുത്തിയയാള്‍ അവരെ വിശ്വസിപ്പിച്ചു.

ഐആർഇഡിഎ (Indian Renewable Energy Development Agency) ഓഹരികൾ വാങ്ങുന്നതിനായി, ഇരയായ യുവതി ജ്യോതിയുടെ അക്കൗണ്ടിലേക്ക് 91.19 ലക്ഷം രൂപയാണ് ആദ്യം അയച്ചത്. ടാറ്റ ടെക്‌നോളജീസ് ഓഹരികൾ വാങ്ങുന്നതിനായി വീണ്ടും 60 ലക്ഷം രൂപ കൂടി ഇവര്‍ കൈമാറി. പിന്നീട് 32.68 ലക്ഷം രൂപ കൂടി അവരുടെ അക്കൗണ്ടിലേക്ക് യുവതി നിക്ഷേപിച്ചു. മൂന്ന് തവണയായി 1.84 കോടി രൂപയാണ് ഇവര്‍ കൈമാറിയത്. എന്നിട്ടും ഓഹരി ഇടപാടുകള്‍ നടക്കാതിരിക്കുകയും വിഹിതം ലഭിക്കാതിരിക്കുകയും ചെയ്‌തതോടെയാണ് ഇവര്‍ പരാതിപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.