ETV Bharat / bharat

മോമോസ് കഴിച്ച യുവതി മരിച്ചു; 50 പേർ ആശുപത്രിയിൽ, സംഭവം ഹൈദരാബാദില്‍ - FOOD POISON DEATH IN HYDERABAD

നന്ദിനഗർ ബസ്‌തിയിലെയും ഗൗരി ശങ്കർ കോളനിയിലെയും പ്രതിവാര മാർക്കറ്റില്‍ നിന്ന് മോമോസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

FOOD POISON FROM MOMOS  BANJARA HILLS FOOD POISON DEATH  മോമോസ് കഴിച്ച യുവതി മരിച്ചു  ബഞ്ചാര ഹിൽസ് ഭക്ഷ്യ വിഷ ബാധ
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 10:35 PM IST

ഹൈദരാബാദ്: ഹൈദരാബാദിലെ ബഞ്ചാര ഹിൽസില്‍ മോമോസ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചു. 50 പേർ ചികിത്സയില്‍. 31 കാരിയായ രേഷ്‌മ ബീഗമാണ് മരിച്ചത്. ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നന്ദിനഗർ ബസ്‌തിയിലെയും ഗൗരി ശങ്കർ കോളനിയിലെയും പ്രതിവാര മാർക്കറ്റില്‍ നിന്ന് മോമോസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്‌ചയാണ് രേഷ്‌മ ബീഗം മാര്‍ക്കറ്റില്‍ നിന്നും മോമോസ് വാങ്ങി കഴിച്ചത്. ഇവരുടെ കുട്ടികളും പ്രദേശത്തെ നിരവധിയാളുകളും മോമോസ് കഴിച്ചിരുന്നു. ശനിയാഴ്‌ചയോടെ മോമോസ് കഴിച്ച പലര്‍ക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

ഭക്ഷ്യ വിഷബാധയേറ്റവരില്‍ പത്തോളം പേര്‍ കുട്ടികളാണ്. ആശുപത്രികളിൽ പ്രവേശിപ്പിച്ചവരില്‍ ചിലരുടെ നില ഗുരുതരമാണ്.

അതേസമയം മോമോസ് വിറ്റ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരകളും അവരുടെ കുടുംബാംഗങ്ങളും ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മോമോസ് തയ്യാറാക്കിയ സ്ഥലത്ത് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍ (ജിഎച്ച്എംസി) ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തി. മോമോസ് നിര്‍മാണത്തിനും വിൽപ്പനയ്ക്കും ഇവര്‍ക്ക് ശരിയായ അനുമതിയില്ലെന്നാണ് അധികൃതര്‍ കണ്ടെത്തിയത്.

ഭക്ഷ്യവസ്‌തുക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മോമോസിനൊപ്പം നല്‍കിയ മയോണൈസോ മുളക് ചട്‌ണിയോ കേടായതാകാം ഭക്ഷ്യ വിഷബാധയിലേക്ക് നയിച്ചതെന്നാണ് ജിഎച്ച്എംസി അധികൃതരുടെ നിഗമനം.

Also Read: ഹൈദരാബാദിലെ പടക്ക കടയില്‍ വൻ തീപിടിത്തം, സമീപത്തെ റെസ്റ്റോറന്‍റിലേക്കും തീ പടര്‍ന്നു - വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.