മെക്‌സിക്കോ സിറ്റി: ഇന്ത്യയിലെ വ്യാപാര സാധ്യകള്‍ പര്യവേക്ഷണം ചെയ്യാൻ മെക്‌സിക്കൻ നിക്ഷേപകരെ ക്ഷണിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ ഗ്ലോബൽ ഇൻ-ഹൗസ് കേപ്പബിലിറ്റി സെന്‍ററുകൾ (ജിഐസിസി), എയർക്രാഫ്റ്റ് ലീസിങ്, ഷിപ്പ് ലീസിങ്, എന്നിവയിലെ അവസരങ്ങൾ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇന്ത്യ-മെക്‌സിക്കോ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്‍റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഫാർമസ്യൂട്ടിക്കൽസ്, മെഡ്‌ടെക്, ഡിജിറ്റൽ ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖല നേതാക്കളോട് നിര്‍മല സീതാരാമൻ അഭ്യർഥിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Union Minister for Finance and Corporate Affairs Smt. @nsitharaman today participated in the India Mexico Trade and Investment Summit on 'Enhancing Trade and Investment Collaboration', in Mexico City.
— Ministry of Finance (@FinMinIndia) October 19, 2024
The Minister of Economic Development for Mexico City, H.E. Ms. Manola Zabolza… pic.twitter.com/lNos5erbQh
2016 ലെ മെക്‌സിക്കോ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-മെക്‌സിക്കോ ബന്ധം 'പ്രിവിലേജ്‌ഡ് പാർട്‌ണർഷിപ്പിൽ' നിന്ന് 'സ്‌ട്രാറ്റജിക് പാര്‍ട്‌ണര്‍ഷിപ്പി'ലേക്ക് ഉയർത്തിയതായി നിര്‍മല സീതാരാമന്‍ പറഞ്ഞു. യുപിഐ, ഇന്ത്യാസ്റ്റാക്ക് തുടങ്ങിയ സംരംഭങ്ങളാൽ ശക്തിപ്പെടുത്തിയ ഇന്ത്യയുടെ ഫിൻടെക് മേഖലയ്ക്ക് 87 ശതമാനം അഡോപ്‌ഷന്‍ റേറ്റ് ഉണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഉച്ചകോടിയുടെ ഭാഗമായി, സിഐഐയും സിസിഇയും തമ്മിൽ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഐടി, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, ഓട്ടോമോട്ടീവ് വ്യവസായങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും മെക്‌സികോയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നത് കേന്ദ്രീകരിച്ചായിരുന്നു ഉച്ചകോടി.
ട്രേഡ് ആൻഡ് കൊമേഴ്‌സ് കൗൺസിൽ ഓഫ് ഇന്ത്യ, സിഐഐ, മെക്‌സിക്കോയിലെ ഇന്ത്യൻ എംബസി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയില്‍ വിവിധ വ്യവസായ മേഖലകളിലായി 250-ല്‍ അധികം വ്യവസായ പ്രമുഖരും നിക്ഷേപകരും പങ്കെടുത്തിരുന്നു.