ന്യൂഡല്‍ഹി : ബവാന മേഖലയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി. അസൻസോൾ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതി പെൺകുട്ടിയെ വീടിനുപുറത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത ശേഷം കല്ലും ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
മാർച്ച് 24 മുതല്‍ കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരവെയാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ ഫാക്‌ടറിയില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശകലനം ചെയ്‌തതോടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
കൊൽക്കത്തയിലേക്ക് രക്ഷപ്പെട്ടതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് പ്രതിയെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ അയച്ചിരുന്നു. പിന്നാലെയാണ് പ്രതിയെ അസൻസോൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. പൊലീസ് കേസില്‍ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.