അഹമ്മദ്‌നഗർ : കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗറിലെ വാഡ്‌കി ഗ്രാമത്തിലാണ് സംഭവം. മണിക് ഗോവിന്ദ് കാലെ (65), സന്ദീപ് മണിക് കാലെ (36), ബബ്‌ലു അനിൽ കാലെ (28), അനിൽ ബാപ്പുറാവു കാലെ (53), ബാബാസാഹേബ് ഗെയ്‌ക്‌വാദ് (36) എന്നിവരാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് നവാസയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ധനഞ്ജയ് ജാദവ് പറയുന്നതിങ്ങനെ... 'ബയോഗ്യാസ് പിറ്റായി ഉപയോഗിച്ച് വരികയായിരുന്ന കിണറ്റില്‍ ഒരു പൂച്ച അകപ്പെട്ടു. പൂച്ചയെ രക്ഷിക്കാൻ സംഘത്തിലെ ഒരാൾ കിണറ്റിൽ ഇറങ്ങി. ഇയാള്‍ കിണറ്റിലേക്ക് വീണതറിഞ്ഞ് അടുത്ത ആളും കിണറ്റിൽ ഇറങ്ങി.
ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി 5 പേരും ഇറങ്ങിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. സംഘത്തിലുണ്ടായിരുന്ന ആറാമത്തെ വ്യക്തി വിജയ് മണിക് കാലെ (35) അരയിൽ കയര്‍ കെട്ടിയാണ് കിണറ്റിൽ ഇറങ്ങിയത്. ഇദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
മൃഗാവശിഷ്‌ടങ്ങള്‍ ധാരളമായുള്ള കിണറ്റില്‍ നിന്ന് വമിച്ച വാതകം മൂലം കിണറ്റിലിറങ്ങിയവരെല്ലാം ബോധ രഹിതരായി വീണതാണ് എന്നാണ് പൊലീസ് അനുമാനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
Also Read : മധുര തിരുമംഗലത്തിന് സമീപം വാഹനാപകടം; കുട്ടിയുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം - Road Accident Near Madurai