ETV Bharat / bharat

പടക്കനിർമാണ ശാലയില്‍ സ്ഫോടനം, 10 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു - Virudhunagar explosion

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ചു

firecracker factory explosion  പടക്കനിർമാണ ശാലയില്‍ സ്ഫോടനം  Virudhunagar explosion  വിരുദുനഗർ സ്ഫോടനം
firecracker factory explosion
author img

By ETV Bharat Kerala Team

Published : Feb 17, 2024, 4:03 PM IST

വിരുദുനഗർ: തമിഴ്‌നാട്ടില്‍ വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയ്ക്കടുത്ത് രാമു ദേവൻപട്ടിയിലെ സ്വകാര്യ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 10 മരണം. മരിച്ചവരില്‍ അഞ്ച് സ്‌ത്രീകളും. ഗുരുതരമായി പരിക്കേറ്റ ആറ് പേർ ശിവകാശി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസ്ഥലത്ത് അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും തുടരുകയാണ്.

സ്വകാര്യ പടക്ക യൂണിറ്റിന്‍റെ പരിസരത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമുള്ള രക്ഷാപ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. സ്‌ഫോടനത്തിന്‍റെ ശക്തിയിൽ സമീപത്തെ മൂന്ന് കെട്ടിടങ്ങൾ തകർന്നു. അഗ്നിശമന സേനയുടെ അടിയന്തര പ്രതികരണവും വെമ്പകോട്ടയിൽ നിന്ന് ഫയർ ടെൻഡർ വാഹനങ്ങൾ വിന്യസിച്ചതും തീയണയ്ക്കാനും കൂടുതൽ നാശനഷ്‌ടങ്ങൾ കുറയ്ക്കാനും സഹായിച്ചു.

അബദ്ധത്തിൽ ഉണ്ടായ തീപിടിത്തം മൂലമാകാം പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ, സ്‌ഫോടനത്തിന്‍റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചു വരികയാണ്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.