ന്യൂഡൽഹി : ഡൽഹിയിലെ ആം ആദ്‌മി പാർട്ടി (എഎപി) ഓഫീസിന് സമീപമുള്ള ജനറേറ്ററിൽ തീപിടിത്തം. റൂസ് അവന്യൂ റോഡിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
![AAP OFFICE ON ROUSE AVENUE ROAD AAP OFFICE FIRE ആം ആദ്‌മി ഓഫീസിന് സമീപം തീപിടിത്തം ഡൽഹി ആം ആദ്‌മി പാര്‍ട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/02-06-2024/21619140_fire.png)
അതേസമയം ഗ്രേറ്റർ നോയിഡയിലെ നാഷണൽ തെർമൽ പവർ കോർപ്പറേഷന് (എൻടിപിസി) സമീപമുള്ള ഗോഡൗണിൽ ഇന്നലെ പുലർച്ചെ വൻ തീപിടിത്തമുണ്ടായതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Also Read : തിരുവള്ളൂരിൽ പെയിൻ്റ് ഫാക്‌ടറിയിൽ തീപിടിത്തം; മൂന്ന് പേർക്ക് ദാരുണാന്ത്യം - Thiruvallur Paint Factory Fire