മേഡ്‌ചൽ മൽകാജ്‌ഗിരി (തെലങ്കാന) : തെലങ്കാനയിലെ മൽകാജ്‌ഗിരി ഫിനൈൽ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം. ഇന്നലെ അർധരാത്രി രണ്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. മൽകാജ്‌ഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർടിസി കോളനിയിലാണ് സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
അതേസമയം ഏപ്രിൽ ഒന്നിന് രംഗറെഡി ജില്ലയിലെ അത്താപൂരിൽ കോട്ടൺ ഗോഡൗണിലും തീപിടിത്തമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ആളപായമൊന്നും ഇല്ല.
കഴിഞ്ഞ മാസത്തിന്‍റെ അവസാനം ഹൈദരാബാദിലെ വിവിധ ഇടങ്ങളിൽ തീപിടിത്തമുണ്ടായി. രംഗറെഡി ജില്ലയിലെ കടേദൻ വ്യവസായ മേഖലയിലെ രവി ഫുഡ്‌സിലും നാമപള്ളിയിലെ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പിടിച്ചെടുത്ത വാഹനങ്ങളുടെ ഡംപ് യാർഡിലും കഴിഞ്ഞ ആഴ്‌ച തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനു പുറമെ ടോളിചൗക്കി ഏരിയയിലെ മൂന്ന് എണ്ണ ഗോഡൗണുകളിലും തീപിടിത്തമുണ്ടായതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: ഔറംഗബാദിൽ കെട്ടിടത്തിൽ തീപിടിത്തം; ഒരു കുടുംബത്തിലെ 6 പേർ വെന്തുമരിച്ചു