ETV Bharat / bharat

പരകാല പ്രഭാകർ വീണ്ടും...മോദി സർക്കാരിന് എതിരെ അതിരൂക്ഷ വിമർശനവുമായി ധനമന്ത്രിയുടെ ഭര്‍ത്താവ് - രാജ്യം ഗുരുതര പ്രതിസന്ധിയില്‍

നരേന്ദ്രമോദി സർക്കാരിന്‍റെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളെ നിശിതമായി വിമര്‍ശിച്ച് ധനമന്ത്ര നിർമല സീതാരാമന്‍റെ ഭര്‍ത്താവ് പ്രൊഫ പരകാല പ്രഭാകർ. മതേതര ശക്തികള്‍ ഒന്നിച്ച് ഛിദ്ര ശക്തികളെ നേരിടണമെന്നും പരകാല പ്രഭാകർ.

nirmala sitharamans husband  Parakala Prabhakaran attacks Govt  രാജ്യം ഗുരുതര പ്രതിസന്ധിയില്‍  കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനം
Nirmala Sitharaman's Husband Takes On Economic Loopholes
author img

By ETV Bharat Kerala Team

Published : Jan 27, 2024, 1:56 PM IST

ബെംഗളുരു: രാജ്യത്തെ സാമ്പത്തിക സംവിധാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി സീതാരാമന്‍റെ ഭര്‍ത്താവ് കൂടിയായ രാഷ്‌ട്രീയ -സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ പ്രൊഫ. പരകാല പ്രഭാകരന്‍. റിപ്പബ്ലിക് ദിനത്തിലാണ് പ്രൊഫ. പരകാല പ്രഭാകരന്‍ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയത് എന്നതും ശ്രദ്ധേയമാണ്( Parakala Prabhakaran attacks Govt).

കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ നിശിതമായ ഭാഷയിലാണ് തന്‍റെ പ്രഭാഷണത്തില്‍ അദ്ദേഹം വിമര്‍ശിച്ചത്. ജനാധിപത്യം അപകടത്തില്‍ ' ("Democracy in danger") എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍. അച്ചേദിന്‍, സബ് ചങ്കാസി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി അതി ദയനീയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (Nirmala Sitharaman's Husband Takes On Economic Loopholes).

പരകാലയ്ക്ക് പറയാനുള്ളത്: ജിഎസ്ടി വര്‍ദ്ധന താഴ്‌ന്ന വരുമാനക്കാരെ പരോക്ഷമായി വലിയതോതില്‍ ബാധിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ആഭ്യന്തര വ്യവസായം എക്കാലത്തെയും താഴ്‌ന്ന നിലയിലാണ്. നിലവില്‍ രാജ്യത്തിന്‍റെ പൊതുകടം 150 ലക്ഷം കോടി രൂപയാണ്. പത്ത് വര്‍ഷത്തിനിടെ പൊതുകടത്തില്‍ 100 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതാണ് ഒരു ജനാധിപത്യരാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ഞൂറ് വര്‍ഷം മുമ്പുള്ള ചരിത്രമല്ല താന്‍ പറയുന്നത്. 2022 ജനുവരിയില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള യുവാക്കള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. റെയില്‍വേയില്‍ നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷ അയച്ചാണ് ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. കേവലം 35000 തസ്‌തികകളിലേക്ക് ഒരു കോടി 25 ലക്ഷം യുവാക്കളാണ് അപേക്ഷിച്ചത്. ഇതാണ് എന്‍റെ രാജ്യത്തെ യുവാക്കള്‍ നേരിടുന്ന പ്രതിസന്ധി. സര്‍ക്കാരിനോട് ഈ കണക്കുകള്‍ ആവശ്യപ്പെട്ടാല്‍ നിശ്ചയമായും അത് നിങ്ങള്‍ക്ക് ലഭിക്കില്ല. കൊറോണ ബാധിച്ച് മരിച്ചവരുടെയോ കുടിയേറ്റത്തൊഴിലാളികളുടെ മരണത്തെയോ കുറിച്ചുള്ള കണക്കുകള്‍ ചോദിച്ചാലും കിട്ടില്ല. ഇതാണ് ഇന്നിന്‍റെ യാഥാര്‍ത്ഥ്യം. മുന്‍കാലങ്ങളില്‍ ഇന്ത്യയിലെ കണക്കുകള്‍ സുതാര്യമായിരുന്നു, അത് നല്ലതായാലും മോശമായാലും തെറ്റായാലും. ഇപ്പോഴത്തെ ഭരണക്കാര്‍ ഈ കണക്കുകള്‍ ഒന്നും നല്‍കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരട്ട എന്‍ജിന്‍ സര്‍ക്കാരിലൂടെ വികസനം നടപ്പാക്കുകയാണെന്നാണ് പ്രധാനമന്ത്രി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അവകാശപ്പെട്ടത്. തന്‍റെ പാര്‍ട്ടി അധികാരത്തിലെത്തിയില്ലെങ്കില്‍ ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് ജനങ്ങളെ അദ്ദേഹം നേരിട്ട് കേന്ദ്ര സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഇതിനകം തന്നെ അപകടത്തിലായ ജനാധിപത്യത്തെ കരകയറ്റാന്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനതയ്ക്ക് ബാധ്യതയുണ്ട്. വിഭാഗീയതയോടുള്ള പ്രതിരോധം ദുര്‍ബലമാകുമ്പോള്‍ ജനാധിപത്യം വെല്ലുവിളി നേരിടും. അതാണ് രാജ്യത്ത് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും പ്രഭാകര്‍ പറഞ്ഞു.

രാജ്യത്തിന്‍റെ വൈവിധ്യം ഇപ്പോള്‍ ഒരു വിഭാഗത്തിലേക്ക് പരിമിതപ്പെട്ടിരിക്കുന്നു. ജനാധിപത്യ മതേതര രാജ്യത്ത് ഇന്ന് ഒരു മതം മാത്രം ഉന്നതമാണെന്ന് ചിത്രീകരിക്കപ്പെടുന്നു. തങ്ങളുടെ ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ ഒറ്റിക്കൊടുപ്പുകാരാണെന്ന് ജനപ്രതിനിധികള്‍ തന്നെ പറയുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നവരും തങ്ങളുടെ വാക്കുകള്‍ അംഗീകരിക്കുന്നവരുമാണ് ദേശഭക്തരും എന്ന് അവര്‍ പറയുന്നു. ബാക്കിയുള്ളവര്‍ ഖാലിസ്ഥാനികളും നക്‌സലുകളും ഒറ്റിക്കൊടുപ്പുകാരുമാണ്. ഈ വിഭാഗീയത പ്രചരിപ്പിക്കുന്നവര്‍ സംഘടനാപരമായി പ്രബലരാണ്. മതേതര്‍ക്ക് അത്രമാത്രം കരുത്തുറ്റ സംഘടനാ സംവിധാനങ്ങളില്ല. അത് കൊണ്ട് തന്നെ ജനാധിപത്യത്തിനൊപ്പം പ്രതിസന്ധിയിലായ ജനങ്ങളെയും നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ മതേതര പോരാളികള്‍ അവരുടെ പോരാട്ടം അഭംഗുരം തുടരേണ്ടതുണ്ട്.

ഇന്ത്യന്‍ സംസ്കാരത്തെ പ്രത്യേക മത, ഭാഷ, ജാതി, ഭക്ഷണ വിഭാഗത്തിലേക്ക് പരിമിതപ്പെടുത്താന്‍ കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതില്‍ ഭയചകിതരായവരാണ് ഏറ്റവും അപകടകരമായ വിഭാഗമായി പരിണമിച്ചിട്ടുള്ളത്. മതേതരരെന്ന് നടിച്ച ഇവര്‍ പൊടുന്നനെ ഭക്തരായി മാറുന്നു. ഇവരാണ് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ അപകടകാരികള്‍ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നേരത്തെയും പരകാല പ്രഭാകർ നരേന്ദ്രമോദി സർക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ വിമർശിച്ച് പ്രസ്‌താവന നടത്തുകയും പുസ്‌തകം എഴുതുകയും ചെയ്‌തിട്ടുണ്ട്.

Also Read: ഇന്ത്യക്ക് പ്രതീക്ഷ, ഈ വർഷം ജിഡിപി 7.4 ശതമാനമായി വളരുമെന്ന് നിര്‍മല സീതാരാമന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.