ETV Bharat / bharat

സർക്കാർ ആശുപത്രികളിൽ വ്യാജ മരുന്ന് റാക്കറ്റ്; 21,600 വ്യാജ ആൻ്റിബയോട്ടിക് ഗുളികകൾ പിടിച്ചെടുത്തു, മൂന്നുപേര്‍ക്കെതിരെ കേസ്

author img

By ETV Bharat Kerala Team

Published : Feb 3, 2024, 1:11 PM IST

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിൽ വ്യാജ ഗുളികകൾ വിതരണം ചെയ്‌തിരുന്ന സംഘം വലയിൽ. മരുന്ന് വിതരണത്തിന് കരാറെടുത്ത ശേഷം നല്‍കിയത് ഔഷധഗുണമില്ലാത്ത വ്യാജ ഗുളികകൾ.

Bogus Medicine  വ്യാജ മരുന്ന്  വ്യാജ ഗുളിക  Nagpur Fake Tablet Racket  bogus ciprofloxacin
FDA Busts Bogus Medicine Racket at Nagpur Hospital

നാഗ്‌പൂര്‍: മഹാരാഷ്ട്രയില്‍ വന്‍ വ്യാജ മരുന്ന് റാക്കറ്റ് വലയിലായി. സർക്കാർ ആശുപത്രികളിൽ വ്യാജ ഗുളികകൾ വിതരണം ചെയ്‌തിരുന്ന സംഘമാണ് പിടിയിലായത്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) ആണ് റാക്കറ്റിനെ വെളിച്ചത്തുകൊണ്ടുവന്നത് (FDA Busts Bogus Medicine Racket at Nagpur Hospital).

മരുന്ന് വിതരണത്തിന് കരാറെടുത്ത ശേഷം നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിലേക്ക് നല്‍കിയ ആൻ്റിബയോട്ടിക് ഗുളികയായ സിപ്രോഫ്ലോക്‌സാസിനിലാണ് തിരിമറി കണ്ടെത്തിയത്. ഇത്തരത്തിലുള്ള 21,600 ഗുളികകൾ പിടിച്ചെടുത്തതായി എഫ്‌ഡിഎ ഉദ്യോഗസ്ഥൻ അറിയിച്ചു (Bogus Ciprofloxacin Tablet).

സംഭവത്തില്‍ താനെ സ്വദേശിയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍പും സമാനമായ കേസിൽ ജയിലിൽ കഴിഞ്ഞിട്ടുള്ളയാളാണ് പ്രധാന പ്രതിയായ താനെ സ്വദേശിയായ ശൈലേന്ദ്ര ചൗധരി. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. ഇയാളെക്കൂടാതെ ലാത്തൂർ സ്വദേശി ഹേമന്ത് ധോണ്ടിബ മുലെ, ഭിവണ്ടി സ്വദേശിയായ മിഹിർ ത്രിവേദി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

കഴിഞ്ഞ വർഷമാണ് സർക്കാരുമായുള്ള കരാർ വഴി ഇവര്‍ മരുന്ന് വിതരണം തുടങ്ങിയത്. ഇവര്‍ ബാക്‌ടീരിയ അണുബാധകൾ ചികിത്സിക്കാനുള്ള സിപ്രോഫ്ലോക്‌സാസിന്‍ വ്യാജ ഗുളികകൾ മഹാരാഷ്ട്രയിലുടനീളമുള്ള നിരവധി സർക്കാർ ആശുപത്രികളില്‍ വിതരണം ചെയ്‌തതായി എഫ്‌ഡിഎ ഉദ്യോഗസ്ഥർ കണ്ടെത്തി. കോടിക്കണക്കിന് രൂപ വിലമതിക്കുന്നതാണ് ഈ ഗുളികകളെന്നും ഉദ്യോഗസ്ഥർ പറഞ്ഞു (Maharashtra Bogus Tablet).

2023 മാർച്ചിൽ നാഗ്‌പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള കൽമേശ്വർ തഹസിൽ എന്ന സ്ഥലത്തെ സർക്കാർ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് സിപ്രോഫ്ലോക്‌സാസിന്‍ ഗുളികയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്കയച്ചിരുന്നു. പരിശോധനയില്‍ ഈ ഗുളികകള്‍ക്ക് യാതൊരു ഔഷധമൂല്യവും ഇല്ലെന്നാണ് തെളിഞ്ഞത്. തുടര്‍ന്നാണ് വിതരണത്തിനായി മരുന്ന് സംഭരിക്കുന്ന നാഗ്‌പൂരിലെ ഇന്ദിരാഗാന്ധി ഗവൺമെൻ്റ് മെഡിക്കൽ കോളേജില്‍ എഫ്‌ഡിഎ ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയത്. റെയ്‌ഡില്‍ അതേ ബ്രാൻഡിലുള്ള 21,600 ഗുളികകളുടെ സ്‌റ്റോക്ക് പിടിച്ചെടുത്തു (Nagpur Fake Tablet Racket Busted).

Also Read: ആൺകുട്ടിയുണ്ടാകാൻ മരുന്ന്, ലിംഗനിർണയം നടത്തി ഭ്രൂണഹത്യ ; വ്യാജ ഡോക്‌ടർമാരുടെ റാക്കറ്റ് പിടിയിൽ

ഗുജറാത്തിലെ റിഫൈൻഡ് ഫാർമ എന്ന കമ്പനിയുടെ പേരിലാണ് വ്യാജ മരുന്ന് വിപണനം ചെയ്‌തത്‌. അന്വേഷണത്തിൽ ഈ കമ്പനിയും വ്യാജമാണെന്ന് കണ്ടെത്തി. കേസിലെ മുഖ്യ പ്രതി വിജയ് ശൈലേന്ദ്ര ചൗധരി മറ്റൊരു വ്യാജ മരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിലാണ്. ഇയാളാണ് മറ്റ് പ്രതികള്‍ക്ക് വിതരണത്തിനുള്ള് ഗുളികകള്‍ വിതരണം ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.