ജയ്‌പൂർ : ഭാര്യയേയും മകനെയും കത്തികൊണ്ട് കുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാൾ കസ്‌റ്റഡിയിൽ. സംഭവത്തിൽ പത്തു വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്ടയിലെ നയാ നോഹ്‌റ ഗ്രാമത്തിലാണ് സംഭവം. കോട്ട സ്വദേശിയായ ജസ്വന്ത് ആണ് കസ്‌റ്റഡിയിലായത്. ലാവിഷ് (10) ആണ് പിതാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്ന് (മെയ് 9) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മൂർത്തി(36) എംബിഎസ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബൊർഖേഡ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ ജ്യോതി പറഞ്ഞു. വീട്ടിൽ പാചകം ചെയ്യുന്നതിനിടെ ഇയാൾ കത്തികൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ വന്ന മകനെയും ഇയാൾ കത്തി കൊണ്ട് ആക്രമിച്ചു.
നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ തന്നെ എംബിഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ലാവിഷ് മരിച്ചു. സംഭവത്തിന് ശേഷം പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. നിലവിൽ ജസ്വന്ത് പൊലീസ് കസ്റ്റഡിയിൽ ഇയാള്‍ ചികിത്സയിലാണ്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും നിരന്തരമായി സഹോദരിയോട് വഴക്കിടാറുണ്ടെന്നും ജസ്വന്തിൻ്റെ ഭാര്യയുടെ സഹോദരൻ മഹേന്ദ്ര പറഞ്ഞു.
Also Read: ചീട്ടുകളിക്കിടെ വാക്കുതര്‍ക്കം; പാലായില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു