മുംബൈ : അച്ഛനും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയുടെ 18 കാരനായ സുഹൃത്തിനെ കൊലപ്പെടുത്തി. ഞായറാഴ്‌ച ഉച്ചയ്ക്ക് പെൺകുട്ടിയുടെ സുഹൃത്തിനെ വീട്ടില്‍ കണ്ട് പ്രകോപിതനായ സഹോദരന്‍ പിതാവിനെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് 18 കാരനെ കൊലപ്പെടുത്തുകയുമായിരുന്നു. അരിവാളും പാരയും ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 24 കാരനായ പെൺകുട്ടിയുടെ സഹോദരനെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇരുവര്‍ക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 34 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.
Also Read: ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്തി: 5 പേർ പിടിയിൽ