ETV Bharat / bharat

ഐഎസ് തലവന്‍റെ അറസ്‌റ്റ്; ഹാരിസ് ഫാറൂഖി തീവ്രവാദ റിക്രൂട്‌മെന്‍റ് വിദഗ്ദ്ധനെന്ന് അസം പൊലീസ് - ISIS India Head Arrest - ISIS INDIA HEAD ARREST

ഹാരിസ് ഫറൂഖിയും അനുരാഗ് സിങ്ങും അറസ്‌റ്റിലായത് ഇന്നലെ പുലര്‍ച്ചെ. ഇവരെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ഹാജരാക്കി. നടപടികള്‍ പുരോഗമിക്കുന്നു. അനുരാഗ് സിങ്ങിന്‍റെ ഭാര്യയെയും അറസ്‌റ്റ് ചെയ്യാന്‍ നീക്കം.

ISIS  RECRUITING YOUNG BOYS AND GIRLS  ASSAM POLICE  ANURAG SINGH
Haris Farooqui was an expert at recruiting young boys and girls in the ISIS: Assam Police
author img

By ETV Bharat Kerala Team

Published : Mar 21, 2024, 7:57 PM IST

ഗുവാഹത്തി: രാജ്യത്തെ ഐഎസ് തലവനും കൊടും ഭീകരനുമായ ഹാരിസ് ഫാറൂഖി എന്ന ഹാരിസ് അജ്‌മല്‍ ഫാറൂഖി കഴിഞ്ഞ ദിവസമാണ് അസം പൊലീസിന്‍റെ പിടിയിലായത്. ഐഎസിലേക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വന്‍തോതില്‍ ചേര്‍ക്കുന്നതില്‍ ഇയാള്‍ക്ക് വലിയ വൈദഗ്ദ്ധ്യമുണ്ടെന്നാണ് അസം പൊലീസ് വെളിപ്പെടുത്തുന്നത് (Farooqui Expert in Bomb Making).

യുവാക്കളെ പലതരം വാഗ്‌ദാനങ്ങളില്‍ കുടുക്കിയാണ് സംഘത്തിലേക്ക് എത്തിച്ചിരുന്നതെന്ന് അസം പൊലീസ് പ്രത്യേക കര്‍മ്മസേന ഐജിപി പാര്‍ത്ഥസാരഥി മഹന്ത അറിയിച്ചു. ഇയാള്‍ ബോംബ് നിര്‍മ്മാണ വിദഗ്ദ്ധനുമാണ്. ഭീകരസംഘടനയിലേക്ക് ഫണ്ടുകള്‍ എത്തിക്കുന്നതിലും ഇയാള്‍ക്ക് വലിയ കഴിവുണ്ടായിരുന്നു. അസമിലെ ധുബ്രിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം സഹായി അനുരാഗ് സിങ്ങെന്ന റഹ്‌മാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇരുവരും ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് എത്തിയത് എന്തിനെന്ന കാര്യം വ്യക്തമായിട്ടില്ല.

ബുധനാഴ്‌ച രാവിലെയാണ് ഇരുവരെയും ഐജിപി പാര്‍ത്ഥസാരഥി മഹന്തയും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കല്യാണ്‍ കുമാര്‍ പതക്കും അടങ്ങുന്ന പ്രത്യേക കര്‍മ്മസേന അറസ്‌റ്റ് ചെയ്‌തത്. ഇവര്‍ ധുബ്രിയുടെ ഭാഗങ്ങളില്‍ കറങ്ങി നടക്കുന്നതായി കേന്ദ്ര ഇന്‍റലിജന്‍സില്‍ നിന്ന് പതിനഞ്ച് ദിവസം മുമ്പ് വിവരം കിട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ഒരു പൊലീസ് സംഘത്തെ നിയോഗിച്ചു. ബംഗ്ലാദേശില്‍ നിന്ന് പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലൂടെ അസമിലെ ധുബ്രിയിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നതായാണ് വിവരം.

മാര്‍ച്ച് പതിനെട്ടിന് ഇവരുടെ കറക്കത്തെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചു. പിറ്റേദിവസം ധര്‍മ്മശാലമേഖലയില്‍ ഇവരുടെ സാന്നിധ്യമുണ്ടെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 20ന് പുലര്‍ച്ചെ നാല് മണിക്ക് വാഹനം കാത്ത് നില്‍ക്കുമ്പോള്‍ ഇരുവരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇവരെ ഗുവാഹത്തിയില്‍ എത്തിച്ചു.

മാര്‍ച്ച് ഇരുപതിന് രാത്രിയോടെ ഇരുവരെയും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. ഇവരെ എന്‍ഐഎ കോടതിക്ക് മുമ്പാകെ ഹാജരാക്കിക്കഴിഞ്ഞു. തുടര്‍നടപടികള്‍ എന്‍ഐഎ കൈക്കൊള്ളും. അന്വേഷണം തുടരുകയാണ്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മാത്രമേ പിടിച്ചെടുക്കാനായിട്ടുള്ളൂ.

ഫാറൂഖിയുടെ വീട് ഡെറാഡൂണിലാണ്. ഹരിയാനയിലെ പാനിപ്പട്ടില്‍ നിന്നുള്ളയാളാണ് അനുരാഗ് സിങ്ങ്. ഇയാള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌ത ആളാണ്. ഇയാളുടെ ഭാര്യ ബംഗ്ലാദേശുകാരിയാണ്. ഫാറൂഖിനും സിങിനുമെതിരെ നിരവധി കേസുകള്‍ ഡല്‍ഹി, ലഖ്‌നൗ എന്നിവടങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ആറ് മാസമായി എന്‍ഐഎ ഇവര്‍ക്കായി വലവിരിച്ചിരിക്കുകയായിരുന്നു.

ഫാറൂഖി ബംഗ്ലാദേശില്‍ ഒരു പരിശീലനം നടത്തുകയായിരുന്നു എന്നാണ് വിവരം. അസം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് കേവലം അന്‍പത് കിലോമീറ്ററിനുള്ളില്‍ നിന്നാണ് ഇരുവരും പിടിയിലായത്. അനുരാഗ് സിങ്ങിന്‍റെ ഭാര്യയ്ക്ക് ഐഎസുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇവരെയും അറസ്‌റ്റ് ചെയ്യാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇവരിപ്പോള്‍ ബംഗ്ലാദേശിലാണ് ഉള്ളത്. അതേസമയം രണ്ട് കൊടും ഭീകരരെ അറസ്‌റ്റ് ചെയ്‌ത അസം പൊലീസിനെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അഭിനന്ദിച്ചു.

Also Read: മയക്കുമരുന്ന് ലാഭം ഭീകര സംഘടനകള്‍ക്ക്; 4 പ്രതികളുടെ വീട് കണ്ടുകെട്ടി എന്‍ഐഎ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.