ഹുബ്ലി (കർണാടക) : മൂന്ന് വ്യാജ സിഐഡി ഉദ്യോഗസ്ഥരെ ഓൾഡ് ഹുബ്ലി പൊലീസ് അറസ്‌റ്റ് ചെയ്‌തു. സിഐഡികൾ എന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് നടപടി. കാറ്ററിങ് സർവീസിൽ ജോലി ചെയ്യുന്ന ചൈതന്യ നഗർ സ്വദേശി യശോധ മുതുഗലാണ് (30) തട്ടിപ്പിന് ഇരയായത്.
സിഐഡി ഉദ്യോഗസ്ഥരാണെന്ന് കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ശേഷം യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടിയത്. വഞ്ചന തിരിച്ചറിഞ്ഞ യുവതി പഴയ ഹുബ്ലി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇതിന്‍മേല്‍ കേസെടുത്ത് ഇൻസ്പെക്‌ടർ എസ്.എച്ച് യല്ലൂരയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയാണ് തട്ടിപ്പുകാരെ പിടികൂടിയത്.
ഓൾഡ് ഹുബ്ലിയിലെ ചേതന ഹഡപദ (39), ലിംഗസുരിലെ പരശുരാമ ഗൗഡ പാട്ടീൽ (45), കാരട്ടഗിയിലെ മധു എം (35) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും ഒരു ബുള്ളറ്റ് ബൈക്കും പിടിച്ചെടുത്തു. പഴയ ഹുബ്ലി പൊലീസിന്‍റെ ശ്രദ്ധേയ ഇടപെടലിനെ ഹുബ്ലി-ധാർവാഡ് കമ്മീഷണർ പ്രശംസിച്ചു.