ഹൈദരാബാദ്: പ്രകൃതിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഉദാഹരണത്തിന് സൂര്യനിൽ നിന്നുള്ള പ്രകാശോർജം ഉപയോഗിച്ച് സോളാർ പാനലുകൾ വഴി വൈദ്യുതി ഉല്‍പാദിപ്പിക്കാം. അതുപോലെ മറ്റൊന്നാണ് കാറ്റാടി യന്ത്രങ്ങള്‍. കാറ്റാടികള്‍ ചലിക്കുന്ന വായുവിന്‍റെ ഗതികോർജ്ജം ആഗിരണം ചെയ്യുകയും അതിനെ വൈദ്യുതിയാക്കി മാറ്റുകയും ചെയ്യുന്നു. (Many Ways To Generate Electricity From Nature).
എന്നാൽ ഇവയുടെ പ്രവര്‍ത്തനമെല്ലാം അവയുടെ ഉറവിടങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. സോളാർ പാനലുകൾ സൂര്യപ്രകാശത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അവയ്ക്ക് രാത്രിയിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയില്ല. സമാനമാണ് കാറ്റാടി യന്ത്രങ്ങളുടെ പ്രവര്‍ത്തനവും. കാറ്റിന്‍റെ ചലനം തീരെയില്ലാത്ത സമയത്ത് കാറ്റാടി യന്ത്രങ്ങളിൽ നിന്നും വൈദ്യുതി ലഭിക്കില്ല.
എന്നാല്‍ ഒരൊറ്റ ഉപകരണം കൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന നൂതന ശാസ്ത്ര സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കയിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ രവീന്ദർ ദഹിയയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകർ.
ഒരൊറ്റ യന്ത്രം ഉപയോഗിച്ച് പുനരുപയോഗിക്കാനാകുന്ന വിവിധ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. വായുവിലെ ഗതികോർജ്ജം ആഗിരണം ചെയ്യുന്ന ഒരു ട്രൈബോ ഇലക്‌ട്രിക് നാനോ ജനറേറ്ററും, മഴത്തുള്ളികളിൽ നിന്ന് ഊർജം ആഗിരണം ചെയ്യുന്ന ഡ്രോപ്ലെറ്റ്-ബേസ്ഡ് എനർജി ജനറേറ്ററുമാണ് അവർ നിർമ്മിച്ചിരിക്കുന്നത്.
ടെഫ്‌ളോണിന്‍റ രണ്ട് പാളികൾക്കിടയിലുള്ള നൈലോൺ നാനോ ഫൈബറുകളുടെ പാളിയിലേക്ക് ചെമ്പ് ഇലക്ട്രോഡുകൾ ബന്ധിപ്പിക്കും. ഈ പാളികൾ സമ്മർദ്ദത്തിലാകുമ്പോൾ, വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു. ഡ്രോപ്ലെറ്റ്-ബേസ്ഡ് എനർജി ജനറേറ്ററിലും ടെഫ്‌ളോൺ ഉപയോഗിക്കുന്നു. ഇത് വൈദ്യുതചാലകമായ തുണികൊണ്ട് മൂടിയിരിക്കും. ഇലക്ട്രോഡുകളുടെ പങ്ക് വഹിക്കുന്ന ഇവയില്‍ മഴത്തുള്ളികൾ പതിക്കുമ്പോൾ അസന്തുലിതാവസ്ഥയുണ്ടാകുകയും ഈ പ്രക്രിയയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ആദ്യ പരീക്ഷണത്തിൽ തന്നെ ടി.ഇ.എന്‍.ജി ഉപയോഗിച്ച് 252 വോൾട്ട് വൈദ്യുതിയും ഡി.ഇ.ജി ഉപയോഗിച്ച് 113 വോൾട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാന്‍ ഈ ഗവേഷകരുടെ സംഘത്തിന് സാധിച്ചിട്ടുണ്ട്. (If these are fully available, not only the burden of electricity bills will be reduced in the houses but also the environment will be good).
ഈ സാങ്കേതിക വിദ്യ കൂടുതൽ വികസിപ്പിച്ച് ഒരു വലിയ സംവിധാനമാക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്. ഇതുവഴി പ്രകൃതിവിഭവങ്ങളിൽ നിന്നും പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ തന്നെ കൂടുതൽ വിപുലമായി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും അമേരിക്കയിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സംഘം അവകാശപ്പെടുന്നു.