ETV Bharat / bharat

എംഡിഎംകെയ്‌ക്ക് 'പമ്പരം' ചിഹ്നം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഡിഎംകെയുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ സമ്മര്‍ദം - MDMK election Symbol

ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'പമ്പരം' തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. ഉദയ സൂര്യൻ ചിഹ്നത്തിൽ മത്സരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഡിഎംകെ.

MDMK  EC REFUSES MDMK SYMBOL TOP  MDMK SYMBOL  LOKSABHA ELECTION TAMILNADU
Election commission refuses 'Top' symbol for MDMK
author img

By ETV Bharat Kerala Team

Published : Mar 27, 2024, 8:52 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ എംഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'പമ്പരം' തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത സമ്മര്‍ദം. പ്രധാന സഖ്യകക്ഷിയായ ഡിഎംകെയുടെ ഉദയ സൂര്യൻ ചിഹ്നത്തിൽ മകൻ ദുരൈ വൈകോയെ മത്സരിപ്പിക്കാൻ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ വൈകോ സമ്മർദ്ദത്തിലായിരിക്കുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ് (27-03-2024) എന്നതും എംഡിഎംകെയ്‌ക്ക് വെല്ലുവിളിയായി.

ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി, ഉദയ സൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കാനാണ് എംഡിഎംകെ പാര്‍ട്ടിയോട് ഡിഎംകെ നിര്‍ദേശിക്കുന്നത്. എന്നാല്‍ പമ്പരം ചിഹ്നത്തില്‍ തന്നെ മത്സരിക്കണം എന്നാണ് എംഡിഎംകെയുടെ നിലപാട്. അടുത്തിടെ നടന്ന ഒരു യോഗത്തിൽ ഡിഎംകെ ഭാരവാഹികൾ ദുരൈ വൈകോയോട് ഉദയ സൂര്യൻ ചിഹ്നത്തിൽ മത്സരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനോട് ശക്തമായ എതിർപ്പാണ് അന്ന് ദുരൈ വൈകോ പ്രകടിപ്പിച്ചത്. പാർട്ടിയുടെ സ്വത്വത്തോടും ആളയങ്ങളോടുമുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടി, പാർട്ടിയുടെ സ്വന്തം ചിഹ്നത്തിൽ മാത്രമേ താൻ മത്സരിക്കൂ എന്ന് ദുരൈ വൈകോ വ്യക്തമാക്കി. 'ഞാൻ മരിച്ചാലും എന്‍റെ മനസ്സ് മാറ്റില്ല' എന്നായിരുന്നു ദുരൈ വൈകോ പറഞ്ഞത്.

രണ്ട് പാർലമെന്‍റ് മണ്ഡലങ്ങളില്‍ പോലും മത്സരിക്കുന്നില്ലാത്ത എംഡിഎംകെ പാർട്ടിക്ക് പമ്പരം ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ നിർബന്ധിക്കാനാവില്ലെന്നാണ് അടുത്തിടെ മദ്രാസ് ഹൈക്കോടതി വിധിച്ചത്. ട്രിച്ചിയിൽ പമ്പരം ചിഹ്നത്തിന് വേണ്ടി മത്സരമില്ലെന്നും തങ്ങള്‍ മറ്റൊരു ചിഹ്നത്തിൽ മത്സരിക്കുമെന്നുമാണ് കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് ദുരൈ വൈകോ അന്ന് പറഞ്ഞത്.

Also Read : അണ്ണാമലൈ കോയമ്പത്തൂരില്‍; തമിഴ്‌നാട്ടിലെ 9 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത് - BJP Candidates Of Tamil Nadu

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.