ജൽഗാവ് (മധ്യപ്രദേശ്) : സംസ്ഥാനത്തെ മുൻ പ്രതിപക്ഷ നേതാവ് ഏക്‌നാഥ് ഖഡ്സെയ്ക്ക് വധഭീഷണി. ഭീഷണിയുടെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഭീഷണി ലഭിച്ചയുടൻ തന്നെ അദ്ദേഹം പൊലീസിൽ പരാതി നൽകുകയും അജ്ഞാതർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.
ഏക്‌നാഥ് ഖഡ്‌സെയ്ക്ക് ഇതുവരെ നാലോ അഞ്ചോ ഭീഷണി കോളുകൾ വന്നിട്ടുണ്ട്. ഈ കോളുകൾ വ്യത്യസ്‌ത നമ്പറുകളിൽ നിന്നുള്ളതാണ്. ദാവൂദും ഛോട്ടാ ഷക്കീൽ സംഘവും ഏക്‌നാഥ് ഖഡ്‌സെയെ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് കോളുകൾ വരുന്നുണ്ടെന്നും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.
ഏപ്രിൽ 15, 16 തീയതികളിൽ ഏക്‌നാഥ് ഖഡ്‌സെയെ വിവിധ നമ്പറുകളിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. "ദാവൂദും ഛോട്ടാ ഷക്കീലും നിങ്ങളെ കൊല്ലാൻ ആഗ്രഹിക്കുന്നു," എന്നാണ് അദ്ദേഹത്തിന് ലഭിച്ച കോളുകളിൽ അജ്ഞാതർ പറയുന്നത്.