ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കൽ; ഉത്തരാഖണ്ഡിൽ ഐഎഫ്‌എസ്‌ ഓഫിസറുടെ വീട്ടിൽ ഇഡി റെയ്‌ഡ് - ഇഡി റെയ്‌ഡ്

ഇഡി റെയ്‌ഡ് മണിക്കൂറുകളോളം നീണ്ടു നിൽക്കുകയും വസതിയിൽ നിന്നും കണ്ടെടുത്ത പണത്തിന്‍റെ കൃത്യമായ കണക്ക് ഇതുവരേയും പുറത്തുവിട്ടിട്ടില്ല.

ED Raid  IFS Officer sushant patnaik  സുശാന്ത് പട്‌നായിക്ക്  ഇഡി റെയ്‌ഡ്  കള്ളപ്പണം വെളുപ്പിക്കൽ
ED Raids
author img

By ETV Bharat Kerala Team

Published : Feb 7, 2024, 9:32 PM IST

ഡെറാഡൂൺ (ഉത്തരാഖണ്ഡ്): കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ് (Indian Forest Service) ഉദ്യോഗസ്ഥനായ സുശാന്ത് പട്‌നായിക്കിന്‍റെ വീട്ടിൽ റെയ്‌ഡ്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റാണ് (ED) ബുധനാഴ്‌ച റെയ്‌ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമായുളള റെയ്‌ഡ് പരിശോധനയിൽ നോട്ട് എണ്ണൽ യന്ത്രം കൊണ്ടുവന്നിരുന്നു (ED Raids IFS Officers House In Uttarakhand Brings In Note-Counting Machine).

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് പട്‌നായിക്ക് നിലവിൽ ഉത്തരാഖണ്ഡ് മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറിയാണ്. റെയ്‌ഡുകള്‍ മണിക്കൂറുകളോളം നീണ്ടു നിൽക്കുകയും കേസിൽ പട്‌നായിക്കിനെ ഏജൻസി ഇപ്പോൾ ചോദ്യം ചെയ്യുകയുമാണ്. അദ്ദേഹത്തിൽ നിന്നും ഒന്നിലധികം രേഖകൾ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഉദ്യോഗസ്ഥൻ്റെ വസതിയിൽ നിന്നും കണ്ടെടുത്ത പണത്തിന്‍റെ കൃത്യമായ കണക്ക് ഇഡി ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ഡൽഹി, ഉത്തരാഖണ്ഡ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലായി 17 സ്ഥലങ്ങളിലായാണ് ഇഡി ഇന്ന് റെയ്‌ഡ് തുടങ്ങിയത്. ഉത്തരാഖണ്ഡ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഹരക് സിങ്‌ റാവത്തുമായി ബന്ധമുള്ള ഇടങ്ങളിലുംവനം തട്ടിപ്പ് കേസിൽ ഇഡി റെയ്‌ഡ്‌ നടത്തിയിരുന്നു.

ആരോപണങ്ങളിൽ വലഞ്ഞ്‌ പട്‌നായിക്ക്: ജൂനിയർ റിസർച്ച് ഫെലോയോടുളള അനുചിതമായ പെരുമാറ്റം ആരോപിച്ച് കേസെടുത്ത ശേഷം ഫെബ്രുവരി 3 ന് പട്‌നായിക് വാർത്തകളിൽ ഇടം നേടിയിരുന്നു. ഐടി പാർക്ക് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിൽ ജനുവരി 24 ന് പട്‌നായിക് യുവതിയോട് മോശമായി പെരുമാറിയതായും പൊലീസ് വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു വിഷയം വെളിച്ചത്തു വന്നതും അന്വേഷണം ആരംഭിച്ചതും. പട്‌നായിക്കിന്‍റെ പിതാവിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇരയായ യുവതി ജനുവരി 24 ന് സെക്രട്ടറിയുടെ ഓഫിസിലെത്തിയതായി എഫ്ഐആറിൽ പറയുന്നുണ്ട്.

ഇഡി ടീമിൽ നിന്ന് അഭിപ്രായം അറിയാൻ ബുധനാഴ്‌ച ഇടിവി ഭാരത് ടീം പട്‌നായിക്കിൻ്റെ വീട്ടിലെത്തിയിരുന്നു. പക്ഷേ ഏജൻസി ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.

റെയ്‌ഡിൽ കുടുങ്ങി റാവത്തും: കോർബറ്റ് നാഷണൽ പാർക്കിലെ പക്രോ ടൈഗർ റിസർവ് ഏരിയയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾക്കും അനധികൃത നിർമാണത്തിനും റാവത്തിനെതിരായ കേസുമായി ബന്ധപ്പെട്ട് 2019-ൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു.

കഴിഞ്ഞ സർക്കാരിലെ വനം മന്ത്രിയായിരുന്ന കാലത്ത് റാവത്തിന്‍റെ പെറ്റ് പ്രോജക്‌റ്റായ പഖ്രോ ടൈഗർ റിസർവ് സ്ഥാപിച്ചിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ആറ് വർഷത്തേക്ക് സംസ്ഥാന മന്ത്രിസഭയിൽ നിന്നും ബിജെപിയിൽ നിന്നും റാവത്തിനെ പുറത്താക്കുകയും ശേഷം 2022 ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം കോൺഗ്രസിൽ ചേരുകയായിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി പഖ്‌റോ ഫോറസ്‌റ്റ്‌ റസ്‌റ്റ്‌ ഹൗസിനോട് ചേർന്നുള്ള ജലാശയ നിർമാണം, മോർഗാട്ടിയിലെ വീടുകൾ, കണ്ടി റോഡ് നിർമാണം എന്നിവയിൽ പഴുതുകൾ കണ്ടെത്തിയിരുന്നു.

കൂടാതെ പഖ്‌റോയിലെ കടുവ സഫാരിക്ക് വേണ്ടി മരം മുറിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് ഇന്ത്യൻ ഫോറസ്‌റ്റ്‌ ആക്‌ട് 1927, ഫോറസ്‌റ്റ്‌ (Conservation) ആക്‌ട് 1970, വന്യജീവി (സംരക്ഷണം) ആക്‌ട് 1972, അഖിലേന്ത്യാ സേവന പെരുമാറ്റ ചട്ടങ്ങൾ (All India Services Conduct Rules) എന്നിവയുടെ ലംഘനമാണെന്നും കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.