ETV Bharat / bharat

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയതിനെ സുപ്രീം കോടതിയില്‍ ന്യായീകരിച്ച് കേന്ദ്രം - EC Selection committee

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയ 2023 ലെ നിയമം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ എതിര്‍ത്ത് കൊണ്ടാണ് കേന്ദ്ര പരാമര്‍ശം.

EC Selection committee  Centre to SC  Supreme court of India  Chief Election commissioner
Election Commission Of India
author img

By ETV Bharat Kerala Team

Published : Mar 20, 2024, 7:09 PM IST

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സെലക്ഷൻ കമ്മിറ്റിയിലെ ജൂഡീഷ്യല്‍ അംഗത്തിന്‍റെ സാന്നിധ്യമല്ല കമ്മിഷന്‍റെ സ്വാതന്ത്ര്യത്തിനുള്ള അടിസ്ഥാന ഘടകമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയ 2023 ലെ നിയമം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ എതിര്‍ത്തുകൊണ്ടാണ് കേന്ദ്രത്തിന്‍റെ പരാമര്‍ശം. പുതുതായി ചുമതലയേറ്റ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം ചീഫ് ജസ്‌റ്റിസ് അംഗമായ സെലക്ഷന്‍ കമ്മിറ്റി മുഖാന്തരമായിരിക്കണമെന്നായിരുന്നു ഹര്‍ജി.

സെലക്ഷൻ കമ്മിറ്റി ഒരു പ്രത്യേക രൂപീകരണത്തിലാകുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യം നിലനിർത്താൻ കഴിയൂ എന്ന തെറ്റിദ്ധാരണയുടെ പുറത്താണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ലെജിസ്ലേറ്റീവ് ഡിപ്പാർട്ട്‌മെന്‍റ് അഡീഷണൽ സെക്രട്ടറി കോടതിയില്‍ നല്‍കിയ പ്രസ്‌താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെയോ മറ്റേതെങ്കിലും അതോറിറ്റിയുടെയോ അധികാര സ്വാതന്ത്ര്യം സെലക്ഷൻ കമ്മിറ്റിയിലെ ഒരു ജുഡീഷ്യൽ അംഗത്തിന്‍റെ സാന്നിധ്യത്തില്‍ നിന്ന് ഉണ്ടാകുന്നതല്ലെന്നും സെക്രട്ടറി കോടതിയില്‍ പറഞ്ഞു.

സെലക്ഷൻ കമ്മിറ്റിയിലെ മുതിർന്ന രാഷ്‌ട്രീയക്കാരുടെ സാന്നിധ്യം, കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറും എന്നല്ല സൂചിപ്പിക്കുന്നത്. ഉന്നത ഭരണഘടനാ ഉദ്യോഗസ്ഥർ നീതിപൂർവ്വമായും വിശ്വാസത്തോടെയും പ്രവർത്തിക്കുന്നവരാണ്. ജുഡീഷ്യൽ അംഗങ്ങളില്ലാത്ത ഒരു സെലക്ഷൻ കമ്മിറ്റി പക്ഷപാതപരമായി പ്രവർത്തിക്കുമെന്ന് ഹർജിക്കാർ ആരോപിക്കുന്നത് പൂർണ്ണമായും തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ പറഞ്ഞു.

നിയമനത്തിൽ സമ്പൂർണമായും എക്‌സിക്യൂട്ടീവ് അധികാരമുണ്ടായിരുന്ന കാലത്തും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിഷ്‌പക്ഷമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ഓർക്കണം. ഉന്നത ഭരണഘടന സംവിധാനം എന്ന നിലയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുള്ള സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അത് നിഷ്‌പക്ഷമായി പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ നടപടി ദുരുദ്ദേശപരമാണെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിടുക്കത്തിൽ നിയമിച്ചതാണെന്ന ആരോപണവും കേന്ദ്രം നിഷേധിച്ചു. ഷോർട്ട്‌ ലിസ്‌റ്റ് ചെയ്‌ത ആറ് വ്യക്തികളുടെ പേരുകൾ അന്തിമമാക്കിയ ഉടൻ തന്നെ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിന് അയച്ചിരുന്നു എന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തേക്ക് നിയമിതരായ വ്യക്തികളുടെയോ ലിസ്‌റ്റിൽ പേരുണ്ടായിരുന്ന വ്യക്തികളുടെയോ യോഗ്യത സംബന്ധിച്ച് ഒരു എതിർപ്പും ആരും ഉന്നയിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉയര്‍ത്തുന്നത് രാഷ്‌ട്രീയ താതപര്യങ്ങളോടെ ആണെന്നും സർക്കാർ ആരോപിച്ചു. 2023 ലെ നിയമം സ്‌റ്റേ ചെയ്യണമെന്ന ഹർജികൾ തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

Also Read: അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം ഉപേക്ഷിച്ചത് വ്യക്തിപരമായ കാരണങ്ങളാല്‍, ആളുകളുടെ സ്വകാര്യ ഇടങ്ങള്‍ നാം മാനിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

2023 ലെ നിയമം കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പ്രക്രിയയിൽ പുരോഗതി ഉണ്ടായെന്നും കൂടുതൽ ജനാധിപത്യപരമായ നടപടിക്രമങ്ങള്‍ക്ക് വഴിയൊരുക്കിയെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു. 2023 ഡിസംബറിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള നിയമം പാർലമെന്‍റ് പാസാക്കുന്നത്. 2024 ജനുവരി 2 മുതല്‍ CEC and EC Act 2023 പ്രാബല്യത്തിൽ വന്നു. നിയമത്തിനെതിരെ കോൺഗ്രസ് നേതാവ് ജയ താക്കൂറും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നൽകിയ സ്‌റ്റേ അപേക്ഷകൾക്കുള്ള മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.