ETV Bharat / bharat

കാസര്‍കോട്ടെ മോക്ക് പോളില്‍ കൃത്രിമത്വമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; അമിതസംശയം പാടില്ലെന്ന് പ്രശാന്ത് ഭൂഷണോട് സുപ്രീം കോടതി - SC ON KASARAGOD MOCK POLL - SC ON KASARAGOD MOCK POLL

സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതില്‍ പരിശുദ്ധി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ മിശ്രയുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നിര്‍ദ്ദേശം.

DONT BE OVERLY SUSPICIOUS  SC RESERVES VERDICT  F EVM VOTES WITH VVPAT  സഞ്ജീവ് ഖന്നയും ദീപാങ്കര്‍ മിശ്ര
'Don't Be Overly Suspicious': SC Reserves Verdict On Pleas Seeking Verification Of EVM Votes With VVPAT
author img

By ETV Bharat Kerala Team

Published : Apr 18, 2024, 7:26 PM IST

ന്യൂഡല്‍ഹി : ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളും വിവിപാറ്റിലെ സ്ലിപ്പുകളും തമ്മില്‍ എണ്ണി തിട്ടപ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവരുടെയും ആശങ്കകള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ പരിശുദ്ധമായിരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനായി എത്ര മെഷീനുകള്‍ നല്‍കിയിട്ടുണ്ട്, അട്ടിമറി സാധ്യതകള്‍ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടോ, സ്ഥാനാര്‍ഥികള്‍ക്ക് ഇവ എപ്പോള്‍ പരിശോധിക്കാം, ചിപ്പുകളിലെ മാറ്റങ്ങള്‍, വിവരങ്ങള്‍ വീണ്ടെടുക്കല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനിന്ദര്‍ സിങ്ങിനോട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ മിശ്രയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇവയെല്ലാം തന്നെ നേരത്തെ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ ഇതേ കോടതി തന്നെ പരിശോധിച്ചതാണെന്നും സിങ് ബോധിപ്പിച്ചു. കാസര്‍കോട്ട് മോക്ക് പോളില്‍ വിവിപാറ്റുകളില്‍ അന്തരം ഉണ്ടായത് സംബന്ധിച്ച വാര്‍ത്ത അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കാസര്‍കോട്ട് വിവിപാറ്റ് പരിശോധനയില്‍ ബിജെപിക്ക് അധികമായി ഒരു വോട്ട് കൂടി ലഭിച്ചിരുന്നു. എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ പങ്കുവച്ച വാര്‍ത്ത ശരിയല്ലെന്ന് ഉച്ചഭക്ഷണത്തിന് ശേഷം കോടതി കൂടിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു.

ഇതോടെ എല്ലാക്കാര്യങ്ങളിലും ഇങ്ങനെ സംശയാലുവാകരുതെന്ന് കോടതി ഭൂഷണ് താക്കീത് നല്‍കി. കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അമിത സംശയത്തിന്‍റെ ആവശ്യകത ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

ഫേം വയറുകളിലാണ് വോട്ടിങ് മെഷീന്‍റെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആകില്ല. മെഷീനുകള്‍ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുക. ഇവ രാഷ്‌ട്രീയ കക്ഷികളുടെ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തിലാകും പൂട്ടുക. എല്ലാ മെഷീനുകള്‍ക്കും വ്യത്യസ്‌തതരം പേപ്പര്‍ സീലുകളുണ്ട്. ഇതിന് ക്രമ നമ്പരുകളുമുണ്ട്. വോട്ടെണ്ണലിനെത്തുമ്പോള്‍ ഇവ പരിശോധിക്കാവുന്നതാണ്. ആര്‍ക്കും വോട്ടിങ് മെഷീന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടിങ് മെഷീന്‍റെയും വിവിപാറ്റിന്‍റെയും മറ്റും മുഴുവന്‍ പ്രവര്‍ത്തനങ്ങളും കോടതിയെ ബോധിപ്പിച്ചു.

വോട്ട് ചെയ്‌തതിന്‍റെ രേഖകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് കോടതി കമ്മീഷനോട് ആരാഞ്ഞു. എന്നാല്‍ ഇത് സാധ്യമല്ലെന്നും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഹര്‍ജികള്‍ വോട്ടിങ് പങ്കാളിത്തത്തെ ബാധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. സംവിധാനത്തില്‍ എന്തോ കുഴപ്പമുണ്ടെന്ന തോന്നല്‍ ഇവ സൃഷ്‌ടിക്കും. പിന്നെ എന്തിന് വോട്ട് ചെയ്യണമെന്ന് ആളുകള്‍ ചിന്തിക്കും. ഇത് ജനാധിപത്യത്തെ ബാധിക്കും. ഇത്തരം ഹര്‍ജികള്‍ വോട്ടര്‍മാരെ പരിഹസിക്കുന്നതാണെന്നും മേത്ത ചൂണ്ടിക്കാട്ടി.

Also Read:കാസര്‍കോട്ട് മോക്ക് പോളിങ്ങില്‍ 'താമര'യിലേക്ക് കൂടുതല്‍ വോട്ട് ; അന്വേഷിക്കാൻ നിര്‍ദേശിച്ച് സുപ്രീം കോടതി

ഈ പരാതി കോടതി കഴിഞ്ഞ കൊല്ലം തന്നെ തള്ളിയതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടുകയും ചെയ്‌തു. എങ്കിലും വീണ്ടും ഇത്തരം ആശങ്കകള്‍ ഉയര്‍ന്നുവരുമ്പോള്‍ അതില്‍ തങ്ങള്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും കോടതി പറഞ്ഞു. 25 പരാതികളാണ് കോടതിക്ക് മുന്നില്‍ ഇതുസംബന്ധിച്ച് ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.