കട്ടക്ക്: രോഗികളായ രണ്ട് യുവതികളെ പീഡിപ്പിച്ച ഗവൺമെന്‍റ് ഡോക്‌ടർ അറസ്‌റ്റിൽ. ഒഡീഷയിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടറെയാണ് അറസ്‌റ്റ് ചെയ്‌തത്. ഞായറാഴ്‌ച യുവതികൾ എക്കോ കാർഡിയോഗ്രാം ടെസ്‌റ്റിന് (ഇസിജി) സ്‌ത്രീകൾ വന്നപ്പോയായിരുന്നു സംഭവമെന്ന് കട്ടക്ക് ഡിസിപി പ്രകാശ് പറഞ്ഞു.
ഡോക്‌ടർ ലൈംഗികമായി പീഡിപ്പിച്ചെന്ന് മംഗലാബാഗ് പൊലീസ് സ്‌റ്റേഷനിൽ സ്‌ത്രീകൾ പരാതി നൽകുകയായിരുന്നു. പരാതിയത്തുടർന്ന് തിങ്കളാഴ്‌ച (12-08-2024) ഡോക്‌ടറുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതെന്ന് കട്ടക്ക് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അനിൽ മിസ്‌റ പറഞ്ഞു.
റസിഡന്‍റ് ഡോക്‌ടർക്കതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷം പാനൽ സർക്കാറിന് റിപ്പോർട്ട് നൽകി ഉചിതമായ നടപടി ശുപാർശ ചെയ്യും.
കുറ്റാരോപിതനായ ഡോക്‌ടർ വെള്ളിയാഴ്‌ച വരാനിരുന്ന യുവതികളോട ഞായറാഴ്‌ച വരാൻ വരാൻ നിർദേശിച്ചിരുന്നെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതികളുടെ ബന്ധുക്കൾ കുറ്റാരോപിതനായ ഡോക്‌ടറെ മർദിച്ചതായി വാർത്ത പുറത്തുവരുന്നുണ്ട്. എന്നാൽ പൊലീസിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല എന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അനിൽ മിസ്‌റ പറഞ്ഞു.