മയിലാടുതുറൈ : ധര്‍മപുരം 27-ാമത് അധീനം, ഗുരുമക സന്നിധാനം ദേശിക ജ്ഞാനസംബന്ധ പരമാചാര്യ സ്വാമിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെങ്കോൽ സമ്മാനിച്ചതിലൂടെ രാജ്യമെമ്പാടും 'അതീന്‍' എറിയപ്പെടുന്ന സന്യാസിയാണ് അദ്ദേഹം. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സെമ്പനാർ കോവിൽ സ്വദേശികളായ കുടിയരശ്, ജയചന്ദ്രൻ, ബിജെപി ജില്ല പ്രസിഡന്‍റ് അഗോറാം, വിഗ്‌നേഷ്, വിനോദ് എന്നിവരുടെ പേരുകളാണ് പരാതിയില്‍ പറയുന്നത്.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ തിരുവെങ്കാടിലെ വിഘ്‌നേഷ്, പണം തട്ടാന്‍ വിലപേശിയതായി സ്വാമി നല്‍കിയ പരാതിയിൽ പറയുന്നു. പൊലീസിൽ പരാതിപ്പെട്ടാൽ കലാപകാരികളെ ഉപയോഗിച്ച് മഠത്തിലുള്ളവരെ കൊലപ്പെടുത്തുമെന്ന് വിനോദ് എന്നയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് കുടിയരശ്, അടുത്തുറൈ വിനോദ്, വിഘ്നേഷ്, ശ്രീനിവാസ് എന്നീ 4 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന ബിജെപി ജില്ല പ്രസിഡന്‍റ് അഗോറാം, അഡ്വ സെയ്യൂർ ജയചന്ദ്രൻ, പ്രഭാകരൻ എന്നിവർക്കായി തെരച്ചിൽ നടത്തുകയാണ്.
അതിനിടെ, ഡിഎംകെ നേതാവ് തിരുക്കടയൂർ വിജയകുമാർ, ദാരുമാപുരം മഠം പ്രവർത്തകൻ സെന്തിൽ എന്നിവരുടെ പേരുകള്‍ പരാതിയിൽ ഉൾപ്പെട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ധര്‍മപുരം അധീനം അറിയിച്ചു. മേൽപ്പറഞ്ഞ രണ്ടുപേരും തങ്ങളെ സഹായിച്ചവരാണെന്ന് ധര്‍മപുരം അധീനം പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി.
2023 മേയിലാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന വേളയിൽ, തമിഴ്‌നാട്ടിൽ നിന്നുള്ള അധീനം പ്രധാനമന്ത്രി മോദിക്ക് ചെങ്കോൽ സമ്മാനിച്ചത്. കൂട്ടത്തിൽ ധറുമപുരം അധീനവും ഉണ്ടായിരുന്നു. ദേവര ഗാനങ്ങൾ ആലപിച്ച് അതീനം മോദിയെ അനുഗ്രഹിച്ചിരുന്നു.
Also Read : Explained : 'സെമ്മെ'യില്‍ നിന്ന് ഉരുവംകൊണ്ട 'സെങ്കോല്‍' ; മൗണ്ട് ബാറ്റണില്‍ നിന്ന് തിരികെ വാങ്ങി നെഹ്‌റുവിന് കൈമാറിയ ചെങ്കോലിന്‍റെ കഥ