ETV Bharat / bharat

'എഎപി എംഎല്‍എമാരെ വശത്താക്കാന്‍ ബിജെപി കോടികള്‍ എറിയുന്നു': ആരോപണത്തിന് പിന്നാലെ കെജ്‌രിവാളിന് നോട്ടിസ് - കെജ്‌രിവാളിന് നോട്ടിസ്

ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത് കെജ്‌രിവാളിന്‍റെ വസതിയിലെത്തി. ബിജെപിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

Arvind Kejriwal AAP Poaching claim  Delhi Police notice to Kejriwal  കെജ്‌രിവാളിന് നോട്ടിസ്  ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച്
delhi-police-notice-to-arvind-kejriwal-on-aap-poaching-claim
author img

By ETV Bharat Kerala Team

Published : Feb 2, 2024, 9:19 PM IST

ന്യൂഡല്‍ഹി : ആം ആദ്‌മി പാര്‍ട്ടിയുടെ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്താക്കാന്‍ ബിജെപി പണം വാഗ്‌ദാനം ചെയ്‌തു എന്ന ആരോപണത്തിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിന് നോട്ടിസ് (Delhi Police notice to Arvind Kejriwal on AAP Poaching claim). ഡല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ച് കെജ്‌രിവാളിന്‍റെ വസതിയില്‍ എത്തിയാണ് നോട്ടിസ് നല്‍കിയത്. എഎപിയുടെ ഏഴ് എംഎല്‍എമാരെ 'വാങ്ങാന്‍' ബിജെപി 25 കോടി വീതം വാഗ്‌ദാനം ചെയ്‌തതായി ഡല്‍ഹി മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

കെജ്‌രിവാളിന്‍റെ ആരോപണത്തിന് പിന്നാലെ ബിജെപി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറുകയും കെജ്‌രിവാളിന്‍റെ വസതിയിലെത്തി നോട്ടിസ് നല്‍കുകയും ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കാത്ത ബിജെപി ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്നാണ് ആം ആദ്‌മി പാര്‍ട്ടിയുടെ ആരോപണം.

ഡല്‍ഹി മദ്യനയ കേസില്‍ കെജ്‌രിവാള്‍ ഇഡി നടപടി നേരിടുന്നുണ്ട്. ഇതിനിടെയാണ് പുതിയ കേസ്. മദ്യനയ കേസില്‍ അഞ്ച് തവണയാണ് ഇഡി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നോട്ടിസ് അയച്ചത്. എന്നാല്‍ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച് കെജ്‌രിവാള്‍ ഇഡി സമന്‍സ് അവഗണിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.