ഡൽഹി : ഡൽഹിയിലെ സ്‌ത്രീ സുരക്ഷയിൽ ശ്രദ്ധ ചെലുത്തിയതിന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് ഡൽഹി വിദ്യാഭ്യാസ മന്ത്രിയായ അതിഷി മര്‍ലേന (Arvind Kejriwal took care of women's safety, says Delhi Minister Atishi Marlena). നേരത്തെ സ്‌ത്രീകൾക്ക് ഡൽഹിയിലെ ബസുകളിൽ സുരക്ഷിതരായി യാത്ര ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആ സാഹചര്യത്തിൽ ഡൽഹിയിലെ സ്‌ത്രീകൾക്ക് കെജ്‌രിവാൾ ഒരു സഹോദരനും മകനുമായി മാറി അവരെ പരിപാലിച്ചു. ബസുകളിൽ സുരക്ഷയ്ക്കായി (മാർഷലുകൾ) ഗാർഡുകളെ (Marshals) നിയമിച്ചുവെന്നും അതിഷി പറഞ്ഞു.
എന്നാൽ 2015 മുതൽ 2022 വരെ ബസിലെ സുരക്ഷ പ്രവർത്തകരായി ജോലി ചെയ്‌തിരുന്ന തൊഴിലാളികൾ 2023ൽ സിവിൽ ഡിഫൻസ് വോളൻ്റിയർമാരെ (Civil Defense Volunteer) ബസ് ഗാർഡുകളായി അംഗീകരിച്ച ഫയലുകൾക്കെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബിജെപിയാണ് ബസ് ഗാർഡുകളെകൊണ്ട് തങ്ങൾക്കെതിരായി പ്രവർത്തിപ്പിക്കുന്നത്. ബിജെപിയെ (BJP) ഭയന്നാണ് അവർ ഇങ്ങനെ ചെയ്യുന്നത്.
ഉദ്യോഗസ്ഥർ സത്യസന്ധരാണ്, അവർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ബിജെപി പ്രവർത്തകർ കെജ്‌രിവാൾ സർക്കാരിൻ്റെ ഉത്തരവുകൾ പാലിച്ചാൽ അവർക്ക് ജോലി നഷ്‌ടപ്പെടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു അങ്ങനെ അവർ ഞങ്ങൾക്കെതിരെ തിരിയുന്നു. ഡൽഹിയിലെ സ്ത്രീകളോടും അവർ വെറുപ്പ് കാണിക്കുന്നു അതിനാലാണ് അവരെ ജോലിയിൽ (Marshals in Bus) നിന്ന് നീക്കം ചെയ്‌തത്.
ബിജെപി ഒരിക്കലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. ഡൽഹിയിലെ ബസുകളിൽ സിവിൽ ഡിഫൻസ് വോളൻ്റിയർമാർ ഉണ്ട്. ഡൽഹിയിലെ ജനങ്ങൾക്ക് ഒരു സുരക്ഷ കവചം പോലെയാണ് അരവിന്ദ് കെജ്‌രിവാൾ നിലകൊണ്ടത് ഇനിയും അദ്ദേഹം അദ്ദേഹം പോരാട്ടം തുടരുമെന്നും അതിഷി ഉറപ്പ് നൽകി.
സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്‌ച ഉണ്ടാകാതിരിക്കാൻ നിലവിലെ ബസ് ഗാർഡുകൾ തുടരും. ഈ ഗാർഡുകളെ വേഗത്തിൽ ബസ് ഗാർഡുകളായി വിന്യസിക്കണമെന്ന് മാത്രമല്ല, ബസ് ഗാർഡുകളുടെ എണ്ണത്തിൽ ഒരു കുറവും വരുത്തരുതെന്നും കെജ്‌രിവാൾ പറഞ്ഞിട്ടുണെന്ന് അതിഷി മര്‍ലേന പറഞ്ഞു.