ന്യൂഡൽഹി : ഗൂഗിളിനെതിരെ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. തെറ്റായ വസ്‌തുതകൾ അവതരിപ്പിക്കുകയും യൂറോപ്യൻ പേറ്റന്‍റ് ഓഫിസ് (ഇപിഒ) പേറ്റന്‍റ് നിരസിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുകയും ചെയ്‌തതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. ഒരു ലക്ഷം രൂപ പിഴയാണ് ഡൽഹി ഹൈക്കോടതി ചുമത്തിയത്.
അതേസമയം അപേക്ഷ നിരസിച്ച പേറ്റന്‍റ് ആൻഡ് ഡിസൈൻ അസിസ്‌റ്റന്‍റ് കൺട്രോളറുടെ ഉത്തരവിനെതിരെ ഗൂഗിൾ നൽകിയ അപ്പീൽ ജസ്‌റ്റിസ് പ്രതിബ എം സിങ് തള്ളുകയും കേസ് പുനഃപരിശോധിച്ചപ്പോൾ, അസിസ്‌റ്റൻ്റ് കൺട്രോളറുടെ തീരുമാനം ഹൈക്കോടതി ശരിവയ്‌ക്കുകയുമായിരുന്നു. ഒന്നിലധികം ഉപകരണങ്ങളിൽ തൽക്ഷണ സന്ദേശമയയ്‌ക്കൽ സെഷനുകൾ നിയന്ത്രിക്കുന്നു എന്ന തലക്കെട്ടിൽ ഒരു പേറ്റന്‍റിന്‍റെ ഗ്രാന്‍റിനായി ഗൂഗിൾ ഒരു അപേക്ഷയുമായി മുന്നോട്ട് പോയിരുന്നു.
എന്നാൽ ഗൂഗിളിന്‍റെ അപേക്ഷ തള്ളിയത് വ്യക്തമായ നടപടിക്രമങ്ങളുടെ അഭാവം മൂലമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇപിഒയ്ക്ക് മുൻപ് ആപ്ലിക്കേഷൻ ഉപേക്ഷിച്ചതായി ഗൂഗിൾ അവകാശപ്പെട്ടു. ഗൂഗിൾ കോടതിയില്‍ വസ്‌തുതകൾ തെറ്റായി വ്യാഖ്യാനിച്ചു എന്നും കോടതി വ്യക്തമാക്കി.
ALSO READ: ഗൂഗിൾ സെർച്ചിന്‍റെ നിലവാരം കുറയുന്നതായി പഠനങ്ങൾ
കൂടാതെ യൂറോപ്യൻ യൂണിയൻ മാതൃ അപേക്ഷ നിരസിച്ചതിനെയും തുടർന്നുള്ള ഡിവിഷണൽ അപേക്ഷയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ജസ്‌റ്റിസ് പ്രതിബ എം സിങ് തന്‍റെ വിധിയിൽ ചൂണ്ടിക്കാട്ടി. ഇപിഒ അപേക്ഷ ഉപേക്ഷിച്ചു എന്നുള്ള സമർപ്പണം പരിഗണിച്ച്, സബ്‌ജക്റ്റ് പേറ്റൻ്റിനായുള്ള അനുബന്ധ ഇയു അപേക്ഷയിൽ ഡിവിഷണൽ അപേക്ഷ ഉൾപ്പെടെ ഒന്നല്ല, പകരം രണ്ട് അപേക്ഷകൾ ഉൾപ്പെടുന്നുവെന്നും അവ രണ്ടും നടപടികളുടെ അഭാവത്താൽ നിരസിക്കപ്പെട്ടെന്നും നിലവിലെ അപ്പീൽ ചെലവുകൾ ചുമത്താൻ ബാധ്യസ്ഥമാണെന്നും ജസ്‌റ്റിസ് കൂട്ടിച്ചേർത്തു.
അതേസമയം ഇൻ്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിന് (ഐപിഎബി) മുമ്പാകെ ഉത്തരവിനെ ചോദ്യം ചെയ്‌തിരുന്നു. ഐപിഎബി നിർത്തലാക്കിയതിന് പിന്നാലെയാണ് അപ്പീൽ ഹൈക്കോടതിയിലേക്ക് മാറ്റിയത്.