ETV Bharat / bharat

മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന് തിരിച്ചടി; ഇഡിക്ക് മുന്നിൽ ഹാജരായേ പറ്റൂ എന്ന് കോടതി - Kejriwal ED summons

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി

Arvind Kejriwal  അരവിന്ദ് കെജ്‌രിവാൾ  മദ്യനയ അഴിമതി
Delhi Court summons Arvind Kejriwal
author img

By ETV Bharat Kerala Team

Published : Feb 7, 2024, 5:24 PM IST

Updated : Feb 7, 2024, 7:10 PM IST

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതി സമൻസ് അയച്ചു. കെജ്‌രിവാൾ ഫെബ്രുവരി 17 ന് ഹാജരാകണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി ആവശ്യപ്പെട്ടു. ഇതുവരെ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് അയച്ച 5 സമൻസുകൾ അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇഡി നൽകിയ പരാതി പരിഗണിച്ചാണ് കോടതിയുടെ നടപടി (Delhi Court summons Arvind Kejriwal in alleged Money Laundering Case).

അതേസമയം കോടതി ഉത്തരവിനെ ബിജെപിയുടെ ഡൽഹി ഘടകം സ്വാഗതം ചെയ്‌തു. കേസന്വേഷണത്തിൽ നിന്ന് കെജ്‌രിവാൾ ഒളിച്ചോടുകയാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചു. "മദ്യ കുംഭകോണം അദ്ദേഹത്തിൻ്റെ മൂക്കിന് താഴെയാണ് നടന്നത്, അദ്ദേഹത്തിൻ്റെ മുൻ ഉപമുഖ്യമന്ത്രിയും (മനീഷ് സിസോദിയ) പാർട്ടിയിലെ ഒരു എംപിയും (സഞ്ജയ് സിങ്) ജയിലിലാണ്. അദ്ദേഹത്തെ വിളിച്ചുവരുത്താനുള്ള കോടതി ഉത്തരവിനെ ഞാൻ സ്വാഗതം ചെയ്യുന്നു. പ്രതിക്ക് ഇനി അന്വേഷണം നേരിടണം." -സച്ച്‌ദേവ പറഞ്ഞു.

2021-ൽ ഡൽഹി സർക്കാർ പുറത്തിറക്കിയ എക്‌സൈസ് നയവുമായി ബന്ധപ്പെട്ടുയര്‍ന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഇതിനോടകം ഇഡി അയച്ച അഞ്ച് സമൻസുകൾ കെജ്‌രിവാൾ തള്ളിയിരുന്നു. സമൻസുകൾ നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ സമൻസുകൾ നിരാകരിച്ചത്.

പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടിൽ റെയ്‌ഡ്‌: അന്വേഷണത്തിന്‍റെ ഭാഗമായി അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാറിൻ്റെയും രാജ്യസഭ എംപി എൻ ഡി ഗുപ്‌തയുടെയും ആം ആദ്‌മി പാർട്ടിയുമായി ബന്ധമുള്ളവരുടെയും സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ചൊവ്വാഴ്‌ച (06-02-2024) പരിശോധന നടത്തിയിരുന്നു. രാജ്യതലസ്ഥാനത്തെ പത്തോളം സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. ബിഭാവ് കുമാർ മുൻ ഡൽഹി ജൽ ബോർഡ് അംഗം ശലഭ് കുമാർ എന്നിവരെ കൂടാതെ മറ്റ് ചിലരുടെ സ്ഥലങ്ങളും കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

Also Read: 'ബിജെപിയിൽ ചേരാൻ നിർബന്ധിക്കുന്നു'; വഴങ്ങില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ

യാതൊന്നും കിട്ടിയില്ല: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തന്‍റെ പാര്‍ട്ടി നേതാവിന്‍റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED) നടത്തിയ റെയ്‌ഡില്‍ യാതൊന്നും കണ്ടെത്താനായില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ പിന്നീട് പ്രതികരിച്ചിരുന്നു. 'പാര്‍ട്ടിയുടെ ട്രഷററായ എന്‍ഡി ഗുപ്‌തയുടെ വസതിയില്‍ ഇഡി നടത്തിയ റെയ്‌ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്ന്' അരവിന്ദ് കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു.

Last Updated : Feb 7, 2024, 7:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.