ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അതിഷിയെ സർക്കാർ വസതിയിൽ നിന്ന് ഒഴിപ്പിച്ചതായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍. അനധികൃത നിർമാണം കണ്ടെത്തി എന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് വസതി സീല്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രവേഷ് രഞ്ജൻ ഝാ ഉൾപ്പെടെ മൂന്ന് ഡൽഹി സർക്കാർ ഉദ്യോഗസ്ഥർക്ക് വിജിലൻസ് നോട്ടിസ് അയച്ചു.
അതിഷിയുടെ സാധനങ്ങൾ വീട്ടിൽ നിന്ന് നിര്‍ബന്ധമായി ഒഴിപ്പിച്ചതായി എഎപി ആരോപിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിക്കുന്നത്. ബിജെപിയുടെ നിർദേശ പ്രകാരം മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് ലെഫ്റ്റനൻ്റ് ഗവർണർ മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്‌തു. 27 വർഷമായി ഡൽഹിയിൽ അധികാരത്തില്‍ എത്താന്‍ കഴിയാത്ത ബിജെപി ഇപ്പോൾ മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അതിഷിയുടെ ഓഫിസ് ആരോപിച്ചു.
സർക്കാർ വസതി മുഖ്യമന്ത്രി അതിഷി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗികമായി ഒഴിഞ്ഞ് പൊതുമരാമത്ത് വകുപ്പിന് താക്കോല്‍ കൈമാറിയിട്ടില്ലെന്ന് ബിജെപി നേതാവ് വിജേന്ദർ ഗുപ്‌ത ആരോപിക്കുകയുണ്ടായി. ഈ ആരോപണങ്ങളാണ് നിലവിലെ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൽഹിയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറുന്നതിന് പകരം കെജ്‌രിവാൾ എന്തിനാണ് അതിഷിക്ക് താമസസ്ഥലത്തിന്‍റെ താക്കോൽ നൽകിയത് എന്നും ഗുപ്‌ത ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒക്‌ടോബർ ആറിന് ബിജെപി വാർത്താസമ്മേളനം നടത്തി പൊതുമരാമത്ത് വകുപ്പിൻ്റെ കത്ത് തുറന്നുകാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയുടെ താക്കോല്‍ പിഡബ്ല്യുഡിക്ക് കൈമാറുന്നതിന് പകരം വ്യക്തമായ കാരണമില്ലാതെ കെജ്‌രിവാള്‍ തന്‍റെ പേഴ്‌സണൽ സ്റ്റാഫ് പ്രവേഷ് രഞ്ജൻ ഝാക്ക് കൈമാറിയെന്നാണ് പൊതുമരാമത്ത് വകുപ്പിൻ്റെ കത്തില്‍ പറഞ്ഞിരിക്കുന്നത്.
Also Read: കെജ്‌രിവാളിന്‍റെ പിന്‍ഗാമിയായി അതിഷി, ഡല്‍ഹി മുഖ്യമന്ത്രി ആകുന്ന മൂന്നാമത്തെ വനിത