ETV Bharat / bharat

'ഞങ്ങൾ പാകിസ്ഥാനിൽ നിന്നുള്ളവരല്ല': കടുപ്പിച്ച് കര്‍ഷകര്‍, ചര്‍ച്ച മൂന്നാംവട്ടവും ഫലം കണ്ടില്ല - ഡല്‍ഹി ചലോ

കേന്ദ്രവുമായി ഇന്നലെ (15/02/2024) കര്‍ഷക നേതാക്കള്‍ ചര്‍ച്ച നടത്തി. നടന്നത് മൂന്നാംവട്ട ചര്‍ച്ച. വിഷയം സമാധാനമായി പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ഇന്ന്

Farmer protest  കര്‍ഷക നേതാക്കള്‍  കര്‍ഷക സമരം  ചര്‍ച്ച പരാജയം  Farmer leader
Farmer leaders express concern over forces' actions against protestors
author img

By ETV Bharat Kerala Team

Published : Feb 16, 2024, 6:55 AM IST

Updated : Feb 22, 2024, 10:22 PM IST

ചണ്ഡീഗഢ് : കേന്ദ്രമന്ത്രിമാരുമായി നടന്ന കര്‍ഷക നേതാക്കളുടെ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു. അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ച തീരുാനമാകാതെ പിരിയുകയായിരുന്നു. ഇതോടെ പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു (Farmer leaders express concern over forces' actions against protestors).

കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുടെ സംഘമാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ സാന്നിധ്യത്തിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങി 17 സംഘടനകളുടെ നേതാക്കളുമായി ഇന്നലെ (15-02-2024) മൂന്നാം വട്ടവും ചർച്ച നടത്തിയത്. ചണ്ഡീഗഢിൽ രാത്രി 8ന് ആരംഭിച്ച ചർച്ച അർധരാത്രി വരെ നീണ്ടുവെങ്കിലും കർഷക സംഘടനകൾ ഉയർത്തിയ 12 ആവശ്യങ്ങളിൽ ഭൂരിഭാഗത്തിനും കേന്ദ്രത്തിന് കൃത്യമായ മറുപടിയുണ്ടായില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം.

പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസിന്‍റെ നടപടികളില്‍ കര്‍ഷക നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. കണ്ണീർവാതക ഷെല്ലുകളും മറ്റും പ്രയോഗിച്ചതിനെതിരെ കർഷകർ കേന്ദ്രത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു. കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ മന്ത്രിമാർക്കുമുന്നിൽ കണ്ണീർവാതക ഷെല്ലുകളും കാണിച്ചു. അതിർത്തി പൂർണമായി അടച്ചതും ഇന്‍റർനെറ്റ് റദ്ദാക്കിയതുമെല്ലാം ചർച്ചയിൽ വിഷയമായി.

അതേസമയം കര്‍ഷക നേതാക്കളുമായി നടത്തിയ മൂന്നാംവട്ട ചര്‍ച്ച അനുകൂലമായിരുന്നുവെന്ന് യോഗം അവസാനിച്ച ശേഷം കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. കര്‍ഷക നേതാക്കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു. വിഷയം സമാധാനമായി പരിഹരിക്കും. കേന്ദ്രമന്ത്രി അറിയിച്ചു.

ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം), കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തത്. രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് ബന്ദ് അവസാനിക്കും.

ഭാരത് ബന്ദിന് പുറമേ, ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ പ്രധാന റോഡുകളില്‍ കര്‍ഷകര്‍ ധര്‍ണ നടത്തും. അതേസമയം, പഞ്ചാബിലെ മിക്ക സംസ്ഥാന, ദേശീയ പാതകളും ഇന്ന് നാല് മണിക്കൂര്‍ അടച്ചിടും. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ചൊവ്വാഴ്‌ച ഡല്‍ഹി പൊലീസ് സമീപ അതിര്‍ത്തികളില്‍ തടഞ്ഞത് അക്രമത്തിലേക്ക് നയിച്ചിരുന്നു.

Last Updated : Feb 22, 2024, 10:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.