ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ ഫ്ളൈറ്റ് ലഫ്റ്റനന്‍റ് ആഗ്രയില്‍ ജീവനൊടുക്കിയതിന് തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ കരസേനയിലെ ക്യാപ്റ്റനായ ഭാര്യയും മരണത്തിന് കീഴടങ്ങി. ഒക്‌ടോബര്‍ 14 നാണ് ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ദീന്‍ദയാല്‍ ദീപിനെ ആഗ്രയിലെ വ്യോമസേന താവളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന്‍റെ ഭാര്യ രേണു തന്‍വര്‍ ഡല്‍ഹിയില്‍ വച്ച് ജീവനൊടുക്കിയത്.
സൈന്യത്തില്‍ നഴ്‌സിങ് ഓഫീസറായിരുന്നു രേണു. ആഗ്രയില്‍ തന്നെയാണ് രേണു ജോലി ചെയ്‌തിരുന്നത്. സഹോദരന്‍ സുമിത്തിനൊപ്പം അമ്മ കൗസല്യയുടെ ചിക്തസയ്ക്കായി ഡല്‍ഹി എയിംസില്‍ എത്തിയ രേണു കന്‍റോണ്‍മെന്‍റ് മേഖലയിലെ സൈനികരുടെ ഗരുഡ സാരത് ഓഫീസേഴ്‌സ് ഗസ്‌റ്റ്ഹൗസിലാണ് തങ്ങിയിരുന്നത്. ബുധനാഴ്‌ച രാവിലെയാണ് ഇവിടെ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്‍റെ മൃതദേഹം ഭര്‍ത്താവിന്‍റെ മൃതദേഹത്തോടൊപ്പം ഒരേ ചിതയില്‍ സംസ്‌കരിക്കണമെന്നൊരു ആവശ്യം ആത്മഹത്യാക്കുറിപ്പില്‍ അവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇപ്പോള്‍ ആഗ്രയിലെ വ്യോമസേന കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ ബിഹാറിലെ ദീന്‍ദയാലിന്‍റെ ജന്മസ്ഥലമായ മൊറാറയിലേക്ക് പിന്നീട് കൊണ്ടുപോകും.
ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നു, രാവിലെ കണ്ടത് മരിച്ചനിലയില്‍
ആഗ്ര വ്യോമസേന സ്‌റ്റേഷനിലായിരുന്നു 32 കാരനായ ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ദീന്‍ദയാല്‍ ദീപ് സേവനമനുഷ്‌ഠിച്ചിരുന്നത്. 2022ലാണ് ഇദ്ദേഹം രാജസ്ഥാന്‍കാരിയായ ക്യാപ്റ്റന്‍ രേണു തന്‍വറിനെ വിവാഹം കഴിച്ചത്. വ്യോമസേന കാമ്പസിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
തിങ്കളാഴ്‌ച രാത്രിയാണ് ദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്താഴം കഴിച്ച ശേഷം ഉറങ്ങാന്‍ പോയതായിരുന്നുവെന്ന് ആഗ്രയിലെ ലോഹമാണ്ഡി എസിപി മായാങ്ക് തിവാരി പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെ ജീവനക്കാര്‍ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയും വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്നപ്പോള്‍ ദീപിന്‍റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.
ഒക്‌ടോബര്‍ പതിനാലിനാണ് ദീപിന്‍റെ ഭാര്യ രേണു ഡല്‍ഹിയ്ക്ക് പോയത്. ഭർത്താവിന്‍റെ മരണത്തെക്കുറിച്ച് അറിയിക്കാന്‍ ഷാഹ്ഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് ദക്ഷിണ-പശ്ചിമ ഡല്ഹിയിലെ ഡിസിപി സുരേന്ദ്രകുമാര്‍ ചൗധരി ലൊഹമാണ്ഡി എസിപിയെ രേണുവിന്‍റെ മരണവിവരം അറിയിക്കുകയായിരുന്നു.
ഡല്‍ഹി കന്‍റോണ്‍മെന്‍റിലെ ഓഫീസേഴ്‌സ് മെസില്‍ ജോലി ചെയ്യുന്ന കോണ്‍സ്‌റ്റബിള്‍ ദിനേഷ് കുമാറാണ് രേണുവിന്‍റെ മരണവിവരം അധികൃതരെ അറിയിച്ചത്. അതിഥി മന്ദിരത്തിലെ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് രാജസ്ഥാനിലെ ഝുന്‍ഝുനുവില്‍ താമസിക്കുന്ന രേണുവിന്‍റെ പിതാവ് ഗോവര്‍ദ്ധനെ പൊലീസ് വിവരം ധരിപ്പിച്ചു. ഇരുവരുടെയും മരണ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056
Also Read; നവീന്‍ ബാബുവിന് കണ്ണീരോടെ വിട; വികാര ഭരിതരായി സഹപ്രവര്‍ത്തകര്‍, വിതുമ്പിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍