ETV Bharat / bharat

ഹോളി ആഘോഷത്തിനിടെ ദളിത് സ്‌ത്രീയെ മർദിച്ച് നഗ്നയാക്കി നടത്തിച്ചു; നാല് സ്‌ത്രീകള്‍ അറസ്‌റ്റില്‍ - Dalit Women attacked - DALIT WOMEN ATTACKED

ഇൻഡോറിലെ ഗൗതംപുരയില്‍ ദളിത് സ്‌ത്രീയെ മർദിച്ച് അവശയാക്കി റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു. കൃത്യത്തിന് പിന്നില്‍ പീഡനത്തിന് ഇരയായ സ്‌ത്രീയുടെ അതേ സമുദായത്തിൽപ്പെട്ട സ്‌ത്രീകൾ

DALIT WOMAN  DALIT ATROCITY  DALIT WOMAN ATTACKED IN MP  HOLI CRIME
Dalit woman attacked in Madhya Pradesh
author img

By ETV Bharat Kerala Team

Published : Mar 27, 2024, 10:52 PM IST

ഇൻഡോർ: ഹോളി ആഘോഷത്തിനിടെ ദളിത് സ്‌ത്രീയെ മർദിച്ച് അവശയാക്കി റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു. പീഡനത്തിന് ഇരയായ സ്‌ത്രീയുടെ അതേ സമുദായത്തിൽപ്പെട്ട സ്‌ത്രീകളാണ് ക്രൂരകൃത്യം നടത്തയത്. ഇൻഡോറിലെ ഗൗതംപുരയിലാണ് ദാരുണമായ സംഭവം. അതിക്രമത്തിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പ്രതികളായ നാല് സ്‌ത്രീകൾക്കെതിരെ കേസെടുത്തതായി ഗൗതംപുര പൊലീസ് അറിയിച്ചു.

സംഭവം നടന്നയുടൻ തന്നെ സ്‌ത്രീകളെ അറസ്‌റ്റ് ചെയ്‌തതായി അഡീഷണൽ എസിപി രൂപേഷ് ദ്വിവേദി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗൗതംപുര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബച്ചോറ ഗ്രാമത്തിൽ വെച്ച് തിങ്കളാഴ്‌ച നാല് സ്‌ത്രീകൾ ചേര്‍ന്ന് ഇരയായ സ്‌ത്രീയെ ബലമായി വീട്ടിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും പൊതുസ്ഥലത്ത് നഗ്നയാക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്ന് പൊലീസ് സൂപ്രണ്ട് സുനിൽ മേത്ത പറഞ്ഞു.

പ്രതികൾ കോൺഗ്രസ് നേതാവ് സഞ്ജയ് സിംഗ് മൗര്യയുടെ ബന്ധുക്കളാണ്. പ്രതികളിലൊരാളുടെ അമ്മായി അമ്മയ്ക്ക് തന്നോടുള്ള വിരോധം ഇരയായ സ്‌ത്രീ കാരണമാണെന്നാണ് അവര്‍ കരുതിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ സ്‌ത്രീ, താനറിയാതെ തന്‍റെ അമ്മായി അമ്മയുടെ കൂടെ മന്ദ്‌സൗറിലേക്ക് പോയതായും പ്രതിയായ സ്ത്രീ സംശയിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദളിത് നേതാവ് മനോജ് പാർമർ, എല്ലാ പ്രതികൾക്കെതിരെയും കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇൻസ്പെക്‌ടര്‍ ജനറലിന് മെമ്മോറാണ്ടം സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read : അംബേദ്ക്കറുടെ ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി തര്‍ക്കം;ദളിത് ബാലന്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.