ജാര്‍ഖണ്ഡ്: ഛത്രയില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശി ആശിഷ് കുമാറാണ് മരിച്ചത്. ഷില ഒപി സിആര്‍പിഎഫ് ക്യാമ്പിലെ 22ാം ബറ്റാലിയന്‍ അംഗമായിരുന്നു ആശിഷ്.
ഇന്നലെ (ജൂലൈ 25) രാത്രിയാണ് ജവാന്‍ ജീവനൊടുക്കിയത്. സിമാരിയ പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്കിടെയാണ് ആത്മഹത്യ. സംഭവത്തിന് പിന്നാലെ ക്യാമ്പിലുണ്ടായിരുന്നവരില്‍ നിന്ന് സിആര്‍പിഎഫും പൊലീസും വിവരങ്ങള്‍ ആരാഞ്ഞു.
ജവാന്‍റെ കുടുംബത്തെ വിവരം അറിയിച്ചു. ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം ഛത്രയിലെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാനാണ് അന്ന് ഛത്രയിലെ ജില്ലാ ആസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്. 190ാമത് ബറ്റാലിയനിലെ ജവാനാണ് മരിച്ചത്. അതിന് മുമ്പ് മറ്റൊരു ജവാന്‍ ഛത്രയിലെ കന്‍ഹചട്ടിയില്‍ ജീവനൊടുക്കിയിരുന്നു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
Also Read: ഞെട്ടിക്കുന്ന കണക്ക്:10 വർഷത്തിനിടെ ആത്മഹത്യ ചെയ്‌തത് നൂറുകണക്കിന് സിആർപിഎഫ് ജവാന്മാർ