പാറ്റ്ന: കോണ്‍ഗ്രസിന് വലിയ ആഘാതമേല്‍പ്പിച്ച് ബെഗുസരായില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സിപിഐ. ഔദേഷ് കുമാര്‍ റായിയാണ് ബഗുസരായില്‍ നിന്ന് സിപിഐയ്ക്ക് വേണ്ടി ജനവിധി തേടുക. നേരത്തെ കോണ്‍ഗ്രസിന്‍റെ കനയ്യ കുമാറാകും മഹാസഖ്യത്തിന്‍റെ ഭാഗമായി ഇവിടെ നിന്ന് ജനവിധി തേടുകയെന്നൊരു അഭ്യൂഹമുണ്ടായിരുന്നു (CPI Announced The Candidature Of Awadhesh Kumar Rai).
സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് അദ്ദേഹം തേജസ്വി യാദവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കിയിരുന്നു. എത്രയും പെട്ടെന്ന് ഒരു തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബിഹാറില്‍ തങ്ങള്‍ രണ്ട് സീറ്റില്‍ മത്സരിക്കുമന്നും രാജ പറഞ്ഞു. ബെഗുസരായ് തങ്ങളുടെ സീറ്റാണ്. അവിടെ നിന്ന് ഔവദേഷ് റായ് മത്സരിക്കുമെന്നും രാജ അറിയിച്ചു(Begusarai).
കേന്ദ്രമന്തരി ഗിരിരാജ് സിങിന്‍റെ സിറ്റിങ്ങ് മണ്ഡലമാണ് ബെഗുസരായ്. ഇക്കുറിയും ഇദ്ദേഹം തന്നെയാകും ഇവിടെ നിന്ന് ബിജെപിക്ക് വേണ്ടി ജനവിധി തേടുക. 2019 തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന കനയ്യ കുമാറിനെ വലിയ ഭൂരിപക്ഷത്തിലാണ് ഗിരിരാജ് സിങ് തോല്‍പ്പിച്ചത്. അതേസമയം എന്‍ഡിഎ ഇതുവരെ ബെഗുസരായിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഗിരിരാജുമായി ആകും ഔവദേഷ് കുമാറിന് ഏറ്റുമുട്ടേണ്ടി വരിക എന്നാണ് സൂചന.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് : സിപിഐക്ക് അരിവാളും ധാന്യക്കതിരും ചിഹ്നത്തില്‍ ദേശീയ തലത്തില്‍ മത്സരിക്കാം
ബെഗുസരായ് ജില്ലയിലെ ബച്ച്വാര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ സിപിഐ ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് ഔവദേഷ് കുമാര്‍ റായ്. എന്നാല്‍ 2020 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഔവദേഷ് കുമാര്‍ റായ് പരാജയപ്പെട്ടു. ബെഗുസരായ് രാഷ്‌ട്രീയത്തിലെ ഏറെ സ്വാധീനമുള്ള നേതാവാണഅ ഔവദേഷ് കുമാര്‍ റായ്. അത് കൊണ്ട് തന്നെയാണ് എന്‍ഡിഎയെ നേരിടാന്‍ സിപിഐ ഇദ്ദേഹത്തെ കളത്തിലിറക്കിയിരിക്കുന്നത്.