ETV Bharat / bharat

ലൈംഗീക പീഡന കേസ്‌; എച്ച്‌ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്‌റ്റഡിയിൽ വിട്ടു - HD REVANNA TO SIT CUSTODY - HD REVANNA TO SIT CUSTODY

സ്‌ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ എച്ച്‌ഡി രേവണ്ണയെ നാല് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്‌

HD REVANNA  WOMAN ABDUCTION CASE  SPECIAL INVESTIGATION TEAM  എച്ച്‌ഡി രേവണ്ണയെ കസ്റ്റഡിയിൽ
HD Revanna (source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 5, 2024, 10:41 PM IST

Updated : May 5, 2024, 10:50 PM IST

ബെംഗളൂരു: സ്‌ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിന്മേലുള്ള കേസിൽ എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്‌ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്. മെയ് എട്ട് വരെ രേവണ്ണ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്‌റ്റഡിയിലായിരിക്കും. മൈസൂരിലെ കെആർ നഗർ പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് രേവണ്ണ അറസ്‌റ്റിലായത്.

മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ബെംഗളൂരു പദ്‌മനാഭനഗറിലെ വസതിയിൽ വച്ചാണ് രേവണ്ണയെ അറസ്‌റ്റ് ചെയ്‌തത്. പിന്നീട് രേവണ്ണയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ഞായറാഴ്‌ച വൈകീട്ട് കോറമംഗലയിലെ പതിനേഴാം എസിഎംഎം കോടതി ജഡ്‌ജി രവീന്ദ്രകുമാർ ബി കട്ടിമണിയുടെ വസതിയിൽ ഹാജരാക്കി.

കേസിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാൽ രേവണ്ണയെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്യണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, രേവണ്ണയുടെ അഭിഭാഷകൻ മൂർത്തി ഡി നായിക് കസ്‌റ്റഡിക്കെതിരെ വാദിച്ചു. എന്നാല്‍ ജഡ്‌ജി രവീന്ദ്ര കുമാർ രേവണ്ണയെ 4 ദിവസത്തെ കസ്‌റ്റഡിക്ക് വിട്ട് ഉത്തരവിട്ടു.

വൈദ്യപരിശോധനയ്ക്ക് ശേഷമാണ്‌ രേവണ്ണയെ ജഡ്‌ജിക്ക് മുന്നിൽ ഹാജരാക്കിയത്‌. സംസ്ഥാന ചരിത്രത്തിലെ തന്നെ വലിയ രാഷ്‌ട്രീയ ഗൂഢാലോചനയാണിതെന്നും കൃത്യമായ തെളിവുകളില്ലാതെയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും ആശുപത്രിയിലേക്ക് പോകവേ മാധ്യമങ്ങളോട് രേവണ്ണ പ്രതികരിച്ചിരുന്നു.

Also Read: ലൈംഗിക പീഡന കേസ്‌; എച്ച്ഡി രേവണ്ണ കസ്‌റ്റഡിയില്‍

Last Updated : May 5, 2024, 10:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.