ലഖ്‌നൗ: എട്ട് മാസത്തിനിടെ അഞ്ച് തവണ സ്ഥലം മാറ്റം ലഭിച്ചതിന് പിന്നാലെ ജോലി രാജിവച്ച് യുപി പൊലീസിലെ കോൺസ്റ്റബിൾ. ലഖ്‌നൗവിൽ ജോലി ചെയ്യുന്ന നിയാസ് അഹമ്മദ് എന്ന കോൺസ്റ്റബിളാണ് ജോലി രാജിവക്കുന്നതായി പൊലീസ് കമ്മീഷണർക്ക് കത്തെഴുതിയത്.
കഴിഞ്ഞ 8 മാസത്തിനിടെ 5 സ്ഥലം മാറ്റങ്ങളാണ് നിയാസ് അഹമ്മദിന് ലഭിച്ചത്. തന്നെ മനപ്പൂർവ്വം സ്ഥലം മാറ്റുകയാണെന്ന് കോൺസ്റ്റബിൾ പറയുന്നു. സ്ഥലം മാറ്റം മൂലം മാനസികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. മാനസികാവസ്ഥയും കുടുംബ സാഹചര്യവും നോക്കുമ്പോള്‍ രാജിവക്കുന്നതാണ് നല്ലതെന്ന് നിയാസ് അഹമ്മദ് പറഞ്ഞു. കമ്മീഷണർ അമരേന്ദ്ര സെൻഗർ സംഭവം അന്വേഷിക്കാന്‍ സെൻട്രൽ ഡിസിപി രവീണ ത്യാഗിയെ ചുമതലപ്പെടുത്തി. കോൺസ്റ്റബിളുമായി സംസാരിക്കാനും നിർദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭത്തെ തുടര്‍ന്ന് യുപി പൊലീസ് വകുപ്പില്‍ അതൃപ്‌തി ഉയര്‍ന്നിട്ടുണ്ട്. പൊലീസുകാര്‍ക്ക് വര്‍ഷത്തില്‍ 60 അവധികൾ മാത്രമേയുള്ളൂ എന്നും അത് പോലും കൃത്യമായി ലഭിക്കാറില്ലെന്നും ഉത്തർപ്രദേശ് പൊലീസ് അസോസിയേഷൻ നോൺ-ഗസറ്റഡ് ജനറൽ സെക്രട്ടറി ആർ.ഡി.പഥക് പറഞ്ഞു. ഒരു പൊലീസുകാരന് വീട്ടിൽ എന്തെങ്കിലും അത്യാഹിതം നേരിടേണ്ടി വന്നാൽ പോലും അവധിയെടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. ഉദ്യോഗസ്ഥർ എളുപ്പത്തിൽ അവധി അംഗീകരിക്കുന്നില്ല. പലയിടത്തും കുടുംബ വഴക്കിനെ തുടർന്ന് പൊലീസുകാർ മാനസിക പിരിമുറുക്കത്തിലാണ് എന്നും പഥക് പറഞ്ഞു.
Also Read: ആദ്യ രാത്രിയുടെ ദൃശ്യം കൈക്കലാക്കി സുഹൃത്ത്; ഭീഷണിപ്പെടുത്തലും പണം തട്ടലും, ഒടുവില്‍ പിടിയില്‍