ETV Bharat / bharat

'ബംഗ്ലാദേശിലെ പോലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയും ഒരു ദിവസം ജനം വളയും': കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിങ് വര്‍മ - Sajjan Singh Verma against Modi

വിവാദങ്ങള്‍ക്ക് തിരി കൊളുത്തി മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിങ് വര്‍മ. ബംഗ്ലാദേശിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പോലെ ക്രമേണ നരേന്ദ്ര മോദിയുടെ നയങ്ങളില്‍ പൊറുതിമുട്ടി ഇന്ത്യന്‍ പൗരന്‍മാരും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഒരു ദിവസം ഇരച്ച് കയറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍മ്മയ്‌ക്കെതിരെ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ യുവജന വിഭാഗമായ ബിജെവൈഎം രംഗത്തെത്തി. ഇന്ത്യന്‍ വികാരങ്ങളെ അദ്ദേഹം വ്രണപ്പെടുത്തിയെന്നും ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപണം.

സജ്ജന്‍ സിങ് വര്‍മ്മ  ഷെയ്ഖ് ഹസീന  BENGLADESH UNREST  BJYM
Protesters climb a public monument as they celebrate after getting the news of Prime Minister Sheikh Hasina's resignation in Dhaka (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 11:10 AM IST

ഭോപ്പാല്‍ : ബംഗ്ലാദേശിലെ പോലെ ഒരു ദിവസം ഇന്ത്യന്‍ ജനതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് ഇരച്ച് കയറുമെന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിങ് വര്‍മ. പരാമര്‍ശത്തിനെതിരെ ബിജെപി യുവജന വിഭാഗം രംഗത്തെത്തി.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദുര്‍ഭരണത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ അവരുടെ വസതിയിലേക്ക് ഇരച്ച് കയറിയതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് വര്‍മ ഇക്കാര്യം സൂചിപ്പിച്ചത്. ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശ്രീലങ്കയില്‍ 2022ല്‍ സംഭവിച്ചു. ഇപ്പോഴിതാ ബംഗ്ലാദേശിലും ഉണ്ടായിരിക്കുന്നു. അടുത്തത് ഇന്ത്യയുടെ ഊഴമാണെ'ന്നും മുന്‍ മന്ത്രി കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഴിമതി ആരോപണത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

വര്‍മ്മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനത യുവമോര്‍ച്ച (ബിജെവൈഎം) ഇന്‍ഡോര്‍ സിറ്റി അധ്യക്ഷന്‍ സൗഗത് മിശ്ര രംഗത്തെത്തി. പൊലീസില്‍ ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ദേശ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് വര്‍മ്മയ്‌ക്കെതിരെ ഉയര്‍ത്തിയിട്ടുള്ള പ്രധാന ആരോപണം. 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങളെയും വര്‍മ വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ഇത്തരം വിവാദ പ്രസ്‌താവനകളിലൂടെ മാധ്യമങ്ങളില്‍ തലക്കെട്ട് സൃഷ്‌ടിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നതെന്ന് ബിജെവൈഎം നേതാവ് ആരോപിച്ചു. വര്‍മ്മയ്‌ക്കെതിരെ പരാതി ലഭിച്ചതായി സോണ്‍3 അഡിഷണല്‍ ഡിസിപി രാമസനെഹി മിശ്ര സ്ഥിരീകരിച്ചു. പരാതി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍മ്മയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളും പരിശോധിക്കും. മറ്റ് നടപടികളിലേക്ക് കടക്കും മുമ്പ് നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ഷെയ്ഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ ഏറെ പ്രതിസന്ധിയിലായതോടെ ഹസീനയേയും സഹോദരി രഹാനയേയും അറസ്റ്റ് ചെയ്‌ത് തിരികെ അയക്കാന്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്‌സിബിഎ) അധ്യക്ഷന്‍ എ എം മെഹബൂബ് ഉദ്ദിന്‍ ഖൊകോണ്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ധാക്ക ട്രൈബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

ഇന്ത്യയിലെ ജനങ്ങളുമായി നല്ലൊരു ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഖൊകോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിരവധി പേരുടെ ജീവന്‍ നഷ്‌ടമാകാന്‍ കാരണം ഹസീനയാണെന്നും അദ്ദേഹം ആരോപിച്ചു. ബിഎന്‍പി അനുകൂല അഭിഭാഷകരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Also Read: ഷെയ്ഖ് ഹസീനയെ അറസ്റ്റ് ചെയ്‌ത് തിരികെ അയക്കണം; ഇന്ത്യയോട് ബംഗ്ലാദേശ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.