ETV Bharat / bharat

സവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായി നിയമം കൊണ്ടുവരും; കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഭാഷ-മത-ലിംഗ ന്യൂനപക്ഷ വികസനം - Recognise Unions Between LGBTQIA

സ്വവര്‍ഗാനുരാഗികള്‍ക്ക് പ്രതീക്ഷ പകരുന്ന പ്രകടന പത്രികയുമായി കോണ്‍ഗ്രസ്. ന്യൂനപക്ഷാവകാശങ്ങള്‍ക്കും പ്രകടന പത്രികയില്‍ ഊന്നല്‍.

CONGRESS ELECTION MANIFESTO  RECOGNISE UNIONS BETWEEN LGBTQIA  പ്രകടനപത്രിക  വ്യക്തിനിയമങ്ങള്‍
After Consultation, Cong To Bring Law To Recognise Civil Unions Between LGBTQIA+ Couples: Manifesto
author img

By ETV Bharat Kerala Team

Published : Apr 6, 2024, 9:40 AM IST

ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സ്വവര്‍ഗാനുരാഗികള്‍ ഒന്നിച്ച് ജീവിക്കാന്‍ സഹായിക്കുന്ന നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയിലാണ് കോണ്‍ഗ്രസ് ഈ വാഗ്‌ദാനം മുന്നോട്ട് വച്ചിരിക്കുന്നത്. സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇത് സംബന്ധിച്ച് നിയമം കൊണ്ടുവരികയെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യക്തിനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഈ വിഭാഗത്തിലുള്ളവരുടെ കൂടി അനുമതിയോടും പങ്കാളിത്തത്തോടുമായിരിക്കും ഇത്തരം പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുക. പൊതു സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം ബിജെപി ശക്തമാക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്‍റെ ഈ വാഗ്‌ദാനമെന്നതും ശ്രദ്ധേയമാണ്. ഒരു വിശ്വാസം തുടരാനുള്ള സ്വാതന്ത്ര്യത്തെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. ഭരണഘടനയുടെ 15, 16, 25,26, 28,29,30 അനുച്ഛേദങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങളെയും തങ്ങള്‍ മാനിക്കുന്നു.

ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് അനുച്ഛേദം 15,16,29, 30 എന്നിവയിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളും മാനിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, സേവനങ്ങള്‍, കായികം, കല, തുടങ്ങിയ മേഖലകളില്‍ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വളരാനുള്ള മുഴുവന്‍ അവസരങ്ങളും സംജാതമാക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു.

വിദേശത്ത് പഠിക്കാനുള്ള മൗലാന ആസാദ് സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കും. സ്‌കോളര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ ഇന്ത്യയുടെ മുഴുവന്‍ കരുത്തും തിരിച്ചറിയാനാകൂ. ബാങ്കുകള്‍ യാതൊരു വിവേചനവുമില്ലാതെ വായ്‌പ അടക്കം നല്‍കുന്നുണ്ടെന്നും ഉറപ്പ് വരുത്തും.

വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സര്‍ക്കാര്‍ ജോലി, പൊതുമരാമത്ത് കരാറുകള്‍, നൈപുണ്യ വികസനം, കായികം, സാംസ്‌കാരിക പ്രവൃത്തികള്‍ തുടങ്ങിയ മേഖലകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കും. ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചുള്ള വസ്‌ത്രം ധരിക്കാനും ഭാഷയില്‍ സംസാരിക്കാനും വ്യക്തിനിയമങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കും.

കൂടുതല്‍ ഭാഷകള്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിക്കാനുള്ള നടപടിയും കോണ്‍ഗ്രസ് കൈക്കൊള്ളും.

Also Read: ജാതി സെൻസസ് നടപ്പാക്കും, താങ്ങുവിലയ്‌ക്ക് നിയമപരിരക്ഷ: വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക - Congress Releases Manifesto

നീതിയുടെ അഞ്ച് തൂണുകളില്‍ ഊന്നിയാണ് പ്രകടന പത്രിക തയാറാക്കിയിട്ടുള്ളത്. 25 ഉറപ്പുകളും നല്‍കുന്നുണ്ട്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്നലെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഈ മാസം 19ന് ആരംഭിക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.