ന്യൂഡൽഹി: ഇന്ത്യ - ചൈന ബന്ധത്തെ കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും പാര്‍ലമെന്‍റില്‍ ചർച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് എംപി ജയ്‌റാം രമേഷ്. പുതിയ ലൈന്‍ ഓഫ് കണ്‍ട്രോള്‍ സമവാക്യങ്ങളുണ്ടാക്കി, പുതു സ്വാഭാവികത എന്ന രീതിയിലേക്കാണോ മോദി സർക്കാർ കാര്യങ്ങള്‍ എത്തിക്കുന്നത് എന്നും ജയ്‌റാം രമേഷ് ചോദിച്ചു.
ഇന്ത്യ - ചൈന ബന്ധത്തെക്കുറിച്ചുള്ള പാർലമെന്‍റിലെ ചർച്ച തന്ത്രപരവും സാമ്പത്തികവുമായ നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണമെന്ന് ജയ്‌റാം രമേഷ് പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്‍റിന്‍റെ ഇരു സഭകളിലും, 'ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തിലെ സമീപകാല സംഭവവികാസങ്ങൾ' എന്ന തലക്കെട്ടോടെ നടത്തിയ പ്രസ്‌താവന കോൺഗ്രസ് പഠിച്ചതായി ജയ്‌റാം രമേഷ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷയത്തില്‍ എംപിമാർക്ക് വ്യക്തതകൾ തേടാൻ അനുമതി നൽകാത്തത് ദൗർഭാഗ്യകരവും അതേസമം മോദി സർക്കാരിന്‍റെ പുതിയ മാതൃകയുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യ-ചൈന അതിർത്തി ബന്ധത്തിന്‍റെ പല വശങ്ങളുടെയും സെൻസിറ്റീവ് സ്വഭാവത്തെ പൂർണ്ണമായി അഭിനന്ദിക്കുമ്പോഴും മോദി സർക്കാരിന്‍റെ നയത്തില്‍ കോൺഗ്രസിന് നാല് ചോദ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സഭയ്ക്ക് നന്നായി അറിയാമെന്ന് പ്രസ്‌താവന അവകാശപ്പെടുന്നതായി രമേഷ് സൂചിപ്പിച്ചു. '2020 ജൂൺ 19 ന് പ്രധാനമന്ത്രി ചൈനയ്ക്ക് പരസ്യമായി ക്ലീൻ ചിറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണ്? ഇത് വീരമൃത്യു വരിച്ച നമ്മുടെ സൈനികർക്ക് അപമാനം മാത്രമല്ല, തുടർന്നുള്ള ചർച്ചകളിൽ ഇന്ത്യയെ ദുർബലപ്പെടുത്തുകയും ചെയ്‌തതായി' ജയ്‌റാം രമേഷ് പറഞ്ഞു.
'2024 ഡിസംബർ 5-ന് നടന്ന 32-ാമത് ഇന്ത്യ-ചൈന യോഗത്തെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം ഏറ്റവും പുതിയ സൈനിക പിന്മാറ്റ കരാർ നടപ്പിലാക്കുന്നത്. ഇരുപക്ഷവും ഇത് സ്ഥിരീകരിച്ചു. ഇത് നമ്മുടെ ഔദ്യോഗിക നിലപാടിലുണ്ടായ മാറ്റത്തെ വെളിപ്പെടുത്തുന്നതല്ലേ' എന്ന് ജയ്‌റാം രമേഷ് ചോദിച്ചു.
സൈന്യവും രാഷ്‌ട്രവും ആഗ്രഹിക്കുന്നതുപോലെ 2020 ഏപ്രിലില്‍ ഉണ്ടായിരുന്ന എൽഎസി അതേ നിലയിലേക്ക് തിരികെയെത്താതെ ഒരു ഒത്തുതീർപ്പ് വിദേശകാര്യ മന്ത്രാലയം സ്വീകരിക്കുന്നു എന്നാണ് ഈ പ്രസ്‌താവനകൾ സൂചിപ്പിക്കുന്നത്. പഴയ രീതിയിലല്ലാത്ത ഒരു പുതു സ്വാഭാവികതയിലൂടെ മുന്നോട്ട് പോകാനാണോ മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നും ജയ്‌റാം രമേഷ് ചോദിച്ചു. എന്തുകൊണ്ടാണ് ഡെപ്‌സാങ്ങിലെയും ഡെംചോക്കിലെയും പിന്മാറ്റത്തിന്‍റെ വിശദാംശങ്ങൾ ചൈനീസ് സർക്കാർ ഇതുവരെ സ്ഥിരീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
Also Read: 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി'; പൊലീസ് അന്വേഷണം ആരംഭിച്ചു